ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം ബീഫ് ടിക്ക

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കിടിലന്‍ ബീഫ് ടിക്ക വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ബീഫ്-അരക്കിലോ

സവാള-അരക്കപ്പ്

മുട്ട-1

കടലമാവ്-3 ടേബിള്‍ സ്പൂണ്‍

പച്ചമുളക്-4

കുരുമുളുപൊടി-1 ടീസ്പൂണ്‍

ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍

ഗരം മസാല-1 ടേബിള്‍ സ്പൂണ്‍

ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍

മല്ലിയില

ഉപ്പ്

എണ്ണ

ചേരുവകള്‍

അധികം മൂക്കാത്ത ബീഫാണ് ടിക്കയുണ്ടാക്കാന്‍ നല്ലത്.

ബീഫ് നല്ലപോലെ കഴുകി പൊടിപൊടിയായി അരിഞ്ഞിടുക.

സവാള,പച്ചമുളക്, മല്ലിയില എന്നിവ ചെറുതാക്കി നുറുക്കുക.

മസാലപ്പൊടികളെല്ലാം ഒരുമിച്ചു ചേര്‍ക്കണം.

ഇതും ഉപ്പും ബീഫിലേക്കു ചേര്‍ത്ത് കുഴയ്ക്കണം.

മുട്ട ചേര്‍ത്ത് ഇളക്കുക. ചെറുനാരങ്ങാനീരും ഒഴിയ്ക്കുക.

അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ചേര്‍ക്കാം.

എല്ലാം നല്ലപോലെ കൂട്ടിച്ചേര്‍ത്ത് കുഴയ്ക്കണം.

ഇത് അര മണിക്കൂര്‍ വയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിയ്ക്കുക.

കൂട്ടില്‍ നിന്നും കുറേശെ വീതം എടുത്ത് ചെറിയ വട്ടത്തില്‍ പരത്തുക.

വെളിച്ചെണ്ണ നല്ലപോലെ തിളയ്ക്കുമ്പോള്‍ ഓരോന്നു വീതം ഇതിലേക്കിട്ട് വറുത്തു കോരുക.

ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News