ചോറിനൊപ്പം കഴിക്കാൻ കിടിലൻ പാവയ്ക്കാ കറി

കയ്പ്പ് കാരണം പാവയ്ക്കാ കൊണ്ടുള്ള കറികൾ നാം പലപ്പോഴും ഒഴിവാക്കാറുണ്ട്. എന്നാൽ നിങ്ങൾ ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ. ഒരു പാൻ ചൂടാക്കി അതിലേക്ക് ചുവന്ന മുളക്, ഉഴുന്ന് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് ചിരകിയ തേങ്ങാ കൂടെ ചേർത്ത് ചെറുതീയിൽ വറുത്തെടുത്തതിന് ശേഷം ഈ മിശ്രിതം തണുത്ത് കഴിഞ്ഞാൽ നന്നായി അരച്ചെടുക്കുക.

ALSO READ: ഉത്തര്‍പ്രദേശിൽ പൊലീസിനെ നടുറോഡിലിട്ട് ജനം ആക്രമിച്ചു; വീഡിയോ

ഇനി വേറൊരു പാനിൽ എണ്ണ ചേർത്ത് ചൂടാക്കുക. ഇതിലേയ്ക്ക് കടുകിട്ട് പൊട്ടിച്ച ശേഷം കറിവേപ്പില കൂടെ ചേർത്ത് കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന പാവയ്ക്ക, മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കണം. ഇതിലേക്ക് പുളിവെള്ളവും ആവശ്യമായ വെള്ളവും ചേർത്ത് ഇളക്കിയ ശേഷം പാവയ്ക്ക പാകം ചെയ്തെടുക്കുക. ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ അരപ്പ് കൂടെ ചേർത്ത് ഇളക്കുക.

ALSO READ: കതിര്‍ അവാര്‍ഡ്; മികച്ച പരീക്ഷണാത്മക കര്‍ഷകന്‍ പി ബി അനീഷ്

ശേഷം പാനിൽ കുറച്ച് എണ്ണ ചേർത്ത് ചൂടാക്കി കടുകിട്ട് പൊട്ടിക്കുക. കറിവേപ്പില ചേർത്ത് ഇളക്കിയ ശേഷം ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന കറിയിലേയ്ക്ക് ചേർത്ത് കൊടുക്കാം. അതോടെ രുചികരമായ പാവയ്ക്കാ കറി റെഡി. ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന മികച്ച ഡിഷ് ആണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News