ഒട്ടും കുഴഞ്ഞുപോകാതെ നല്ല കിടിലന്‍ കാബേജ് തോരന്‍ ഉണ്ടാക്കിയാലോ ? ഇനി ഇങ്ങനെ പരീക്ഷിക്കൂ

ഒട്ടും കുഴഞ്ഞുപോകാതെ നല്ല കിടിലന്‍ കാബേജ് തോരന്‍ ഉണ്ടാക്കിയാലോ ? കാബേജ് തോരന്‍ ഉണ്ടാക്കുമ്പോള്‍ ഒട്ടും വെള്ളമൊഴിക്കാതെ വേവിച്ചാല്‍ ഒട്ടും കുഴഞ്ഞുപോകാതെ തോരന്‍ റെഡിയാക്കാം.

ചേരുവകള്‍

കാബേജ് – 1/2 കിലോ
കാരറ്റ് – 1 എണ്ണം
തേങ്ങ ചിരകിയത് – 1/2 കപ്പ്
സവാള – പകുതി
പച്ചമുളക് – 2 എണ്ണം
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക്, കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കാബേജ് കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. കാരറ്റ് ചീകിയെടുക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും തേങ്ങ ചിരകിയതും ചേര്‍ത്ത് യോജിപ്പിക്കുക.

ഒരു പാന്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് സവാളയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക.

ശേഷം ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും തേങ്ങാ ചിരകിയതും ചേര്‍ത്ത് യോജിപ്പിച്ച് വച്ച കാബേജും കാരറ്റും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റി ചെറിയ തീയില്‍ അടച്ച് വച്ച് വേവിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News