വെറും രണ്ട് മിനുട്ട് മതി, ഒട്ടും കുഴഞ്ഞുപോകാതെ പയറുതോരന്‍ ഉണ്ടാക്കാന്‍ ഒരെളുപ്പ വഴി പറഞ്ഞുതരട്ടെ. ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാന്‍ നല്ല കിടിലന്‍ രുചിയില്‍ കുഴഞ്ഞുപോകാതെ രുചിയൂറും പയര്‍ തോന്‍ വേഗത്തില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ഒരു സാവള മാത്രം മതി; ഒരു പ്ലേറ്റ് ചോറുണ്ണാന്‍ ഒരു കിടിലന്‍ കറി, തയ്യാറാക്കാം വെറും 5 മിനുട്ടില്‍
ചെറുപയര്‍ – 3/4 കപ്പ്
നാളികേരം – 1/2 കപ്പ്
ജീരകം – 1 നുള്ള്
കുരുമുളക് – 12
പച്ചമുളക് – 1
വെളുത്തുള്ളി – 2 ചെറുത്
ചെറിയ ഉള്ളി – 3
ഉപ്പ് – ആവശ്യത്തിന്
വറുത്തിടാന്‍
കടുക് – 1/2 ടീസ്പൂണ്‍
ചുവന്ന മുളക് – 2
അരി – 2 ടീസ്പൂണ്‍
സവാള ചെറുത് – 1 ചെറിയ കഷ്ണങ്ങളാക്കിയത്
കറിവേപ്പില
Also Read : ഒരു സാവള മാത്രം മതി; ഒരു പ്ലേറ്റ് ചോറുണ്ണാന്‍ ഒരു കിടിലന്‍ കറി, തയ്യാറാക്കാം വെറും 5 മിനുട്ടില്‍
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.
ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് ഒന്നു ചതച്ചെടുക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും ചുവന്നമുളകും അരിയും ചേര്‍ത്ത് പൊട്ടിക്കുക.
അതിന് ശേഷം അതിലേക്ക് സവാള ചേര്‍ക്കാം.
ശേഷം ചതച്ചുവച്ച കൂട്ട് ചേര്‍ക്കുക.
തുടര്‍ന്ന് രണ്ട് മിനിറ്റ് വഴറ്റിയതിനു ശേഷം ചെറുപയര്‍ ചേര്‍ക്കുക.
ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത ശേഷം എല്ലാം കൂടെ യോജിപ്പിച്ചു വാങ്ങുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here