സവാളയും കൊച്ചുള്ളിയും വേണ്ട; ഞൊടിയിടയില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കന്‍കറി

സവാളയും കൊച്ചുള്ളിയുമില്ലാതെ ഒരു കിടിലന്‍ ചിക്കന്‍കറി തയ്യാറാക്കിയാലോ ? നല്ല വെറൈറ്റി രുചിയില്‍ കിടിലന്‍ ചിക്കന്‍കറി വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

തയ്യാറാക്കുന്ന വിധം

1.ചിക്കന്‍ – അരക്കിലോ

2.എണ്ണ – അരക്കപ്പ്

3.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂണ്‍

4.തക്കാളി – 4-5 എണ്ണം, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

5.മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

കശ്മീരി മുളകുപൊടി – ഒര ചെറിയ സ്പൂണ്‍

വറ്റല്‍മുളക് ചതച്ചത് – ഒന്നര വലിയ സ്പൂണ്‍

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍

6.പച്ചമുളക് – ആറ്

ഇഞ്ചി, നീളത്തില്‍ അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

7.മല്ലിയില, പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റുക.

ഇതിലേക്കു ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു വഴറ്റി മൂടി വച്ചു വേവിക്കുക.

ചിക്കന്‍ പകുതി വേവാകുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തു വീണ്ടും മൂടിവച്ചു വേവിക്കുക.

Also Read :  ഈ ഒരു കറി മാത്രം മതി ഉച്ചയ്ക്ക് ഒരുപറ ചോറുണ്ണാന്‍; തയ്യാറാക്കാം വെറും പത്ത് മിനുട്ടിനുള്ളില്‍

തക്കാളി വെന്ത് ഉടയണം. ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം.

ഇതിലേക്കു അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.

പച്ചമുളകും ഇഞ്ചിയും ചേര്‍ത്തിളക്കി വരട്ടിയെടുക്കുക.

മല്ലിയില അരിഞ്ഞതു വിതറി വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News