ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ചിക്കന്‍ മപ്പാസ് സിംപിളായി വീട്ടിലുണ്ടാക്കിയാലോ ?

ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ചിക്കന്‍ മപ്പാസ് സിംപിളായി വീട്ടിലുണ്ടാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ ചിക്കന്‍ മപ്പാസ് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍ :

മാരിനേഷന് വേണ്ടത്

ചിക്കന്‍ – 300 ഗ്രാം
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

ഗ്രേവി ഉണ്ടാക്കാന്‍ വേണ്ടത് :

വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
ഗ്രാമ്പു – 4 എണ്ണം
ഏലക്ക – 2 എണ്ണം
കറുത്ത കുരുമുളക് – 10 എണ്ണം
കറുവാപ്പട്ട – 1 ചെറുത്
ഇഞ്ചി (അരിഞ്ഞത്) – 1/2 ഇഞ്ച്
വെളുത്തുള്ളി (അരിഞ്ഞത്) – 5 എണ്ണം
സവാള (അരിഞ്ഞത്) – 2 വലുത്
പച്ചമുളക് (അരിഞ്ഞത്) – 3 – 4 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
തക്കാളി (അരിഞ്ഞത്) – 1 ഇടത്തരം
മീറ്റ് മസാല (ഓപ്ഷണല്‍) – 1/2 ടീസ്പൂണ്‍
ഗരം മസാല – 1/4 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) – 1 3/4 കപ്പ്
തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) – 3/4 കപ്പ്

താളിക്കാന്‍ വേണ്ടത് :

വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
ചുവന്നുള്ളി (അരിഞ്ഞത്) – 5 എണ്ണം
വറ്റല്‍മുളക് – 1 എണ്ണം
കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഒരു ബൗളില്‍ ചിക്കന്‍, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

ചൂട് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ ഗ്രാമ്പു, ഏലക്ക, കറുത്ത കുരുമുളക്, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക.

ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, കറിവേപ്പില, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയെടുക്കുക.
ശേഷം മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മീറ്റ് മസാല, ഗരം മസാല എന്നിവ ചേര്‍ത്തു ഒരു മിനിറ്റ് ഇളക്കുക.

ഇതിലേക്ക് തക്കാളിയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.

ഇതില്‍ മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ത്ത് 2 – 3 മിനിറ്റ് ഇളക്കി രണ്ടാം പാല്‍ ചേര്‍ത്ത് യോജിപ്പിച്ച് അടച്ചുവച്ച് 15 – 20 മിനിറ്റ് ചെറിയതീയില്‍ വേവിക്കുക, ശേഷം തലപ്പാല്‍ ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യുക.

താളിക്കാനായി ഒരു ചൂട് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്ക് ഇട്ടുകൊടുക്കുക.

കടുക് പൊട്ടിയ ശേഷം ചുവന്നുള്ളിയും വറ്റല്‍മുളകും കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി മൂപ്പിച്ചെടുക്കുക.

ഇത് ചിക്കന്‍ കറിയിലോട്ട് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News