ഉച്ചയ്ക്ക് ഒരു വെറൈറ്റി ചിക്കന്‍ വിഭവമായാലോ? ട്രൈ ചെയ്യാം ചിക്കന്‍ തോല്‍പ്പെട്ടി

ഉച്ചയ്ക്ക് ഒരു വെറൈറ്റി ചിക്കന്‍ വിഭവമായാലോ? ട്രൈ ചെയ്യാം ചിക്കന്‍ തോല്‍പ്പെട്ടി. നല്ല കിടിലന്‍ രുചിയില്‍ വളരെ കുറഞ്ഞ സമയംകൊണ്ട് ചിക്കന്‍ തോല്‍പ്പെട്ടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Also Read : കൊളസ്‌ട്രോള്‍ കുറയുന്നില്ലേ? ദിവസവും കാന്താരി മുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ

ചേരുവകള്‍

ചിക്കന്‍ കറി പീസ്: 250 ഗ്രാം

സവാള ചെറുതായി അരിഞ്ഞത്: 30 ഗ്രാം

ചെറുതായി അരിഞ്ഞ ഇഞ്ചി: 5 ഗ്രാം

ചെറുതായി അരിഞ്ഞ വെളുത്തുള്ളി: 5 ഗ്രാം

മഞ്ഞള്‍ പൊടി: 2 ഗ്രാം

മല്ലി പൊടി: 5 ഗ്രാം

ഗരം മസാല പൊടി: 5 ഗ്രാം

പെരുംജീരകം: 10 ഗ്രാം

കറിവേപ്പില: 5 ഗ്രാം

കുരുമുളക്: 10 ഗ്രാം

ഉപ്പ്:പാകത്തിന്

തേങ്ങപാല്‍ : 100 മില്ലി

തക്കാളി വട്ടത്തില്‍ അരിഞ്ഞത്: 1 എണ്ണം

വെളിച്ചെണ്ണ: 80 മില്ലി

പച്ചമുളക്: 20 ഗ്രാം

തയ്യാറാക്കുന്ന രീതി

പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി,സവാള, ഉപ്പ് എന്നിവ ഇട്ട് നന്നായി വഴറ്റുക

മഞ്ഞള്‍ പൊടി, മല്ലി പൊടി, ഗരം മസാല എന്നിവ ഇട്ട് മിക്സ് ചെയ്ത്, ചിക്കന്‍ കറി പീസ് ഇട്ട് ചെറുതീയില്‍ കുക്ക് ചെയ്യുക.

കുരുമുളക്, പെരുംജീരകം,പച്ചമുളക് ,കറിവേപ്പില എന്നിവ മിക്സിയില്‍ അരച്ചെടുക്കുക.

അരച്ചെടുത്ത പേസ്റ്റ് കറിയില്‍ ഇട്ട് രണ്ടു മിനിറ്റ് കുക്ക് ചെയ്യുക.

തേങ്ങപാലും തക്കാളിയും ഇട്ട് ചെറുതീയില്‍ കുക്ക് ചെയ്ത് കറി കുറുകി വരുമ്പോള്‍ തീ അണക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News