ഉച്ചയ്ക്ക് ഒരു പറ ചോറുണ്ണണോ? നല്ല തേങ്ങാ ചമ്മന്തിപ്പൊടിയുണ്ടെങ്കില്‍ വേറൊരു കറിയും വേണ്ട

നല്ല തേങ്ങ വറുത്തെടുത്ത് തയ്യാറെടുക്കുന്ന തേങ്ങാ ചമ്മന്തിപ്പൊടിയുണ്ടെങ്കില്‍ ഉച്ചയ്ക്ക് ഒരു പറ ചോറുണ്ണാന്‍ വേറെ കറികളൊന്നും വേണ്ട. പെട്ടെന്ന് കേടാവാത്ത, കൂടുതല്‍ നാള്‍ സൂക്ഷിച്ചുവെക്കാന്‍ കഴിയുന്ന തേങ്ങാ ചമ്മന്തിപ്പൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

തേങ്ങ ചിരവിയത് : 2 മുറി

ഉഴുന്നു പരിപ്പ് :20 ഗ്രാം

പൊട്ടുകടല: 20 ഗ്രാം

ഉപ്പ്: പാകത്തിന്

വറ്റല്‍ മുളക്: 5 എണ്ണം

വാളം പുളി: ഒരു ചെറിയ കഷ്ണം

മഞ്ഞള്‍ പൊടി: 4 ഗ്രാം

വെളിച്ചെണ്ണ: അല്പം( വരട്ടാന്‍ ഉള്ളത്)

കറിവേപ്പില : 5 ഇതള്‍

തയ്യാറാക്കുന്ന രീതി

1) തേങ്ങ ഒഴികെ എല്ലാ ചേരുവകളും ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ബ്രൗണ്‍ നിറം ആക്കി വരട്ടി മാറ്റി വക്കുക.

2)  തേങ്ങ ചിരവിയത് ഇട്ട് വരട്ടി ബ്രൗണ്‍ നിറം ആക്കി എടുക്കുക.

3) ബ്രൗണ്‍ നിറം ആക്കിയ മസാലയും തേങ്ങയും ഒരുമിച്ച് മിക്സിയില്‍ പൊടിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News