ഒരു സാവള മാത്രം മതി; ഒരു പ്ലേറ്റ് ചോറുണ്ണാന്‍ ഒരു കിടിലന്‍ കറി, തയ്യാറാക്കാം വെറും 5 മിനുട്ടില്‍

dal chutney

ഉച്ചയ്ക്ക് ചോറിന് കറികളുണ്ടാക്കാന്‍ മടിയുള്ളവര്‍ക്ക് ഒരു സ്‌പെഷ്യല്‍ കറിയെ കുറിച്ച് പറഞ്ഞുതരട്ടെ. നല്ല കിടിലന്‍ ഉഴുന്ന് ചമ്മന്തിയുണ്ടെങ്കില്‍ ഒരു പ്ലേറ്റല്ല, ഒരു പറ ചോറുണ്ണാന്‍ നമുക്ക് വേറൊരു കറിയും വേണ്ട. ഉഴുന്ന് ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഉഴുന്ന് – 1/3 കപ്പ്

കടല പരിപ്പ് – ¼ കപ്പ് (ആവശ്യമെങ്കില്‍)

സവാള

ഇഞ്ചി (ചെറുതായി അരിഞ്ഞത്)

വെളുത്തുള്ളി ( ചെറുതായി അരിഞ്ഞത്)

പുളി (ചെറിയ കഷണം)

കറിവേപ്പില, കായം – ആവശ്യത്തിന്

ചുവന്ന മുളക് (ഉണക്കമുളക്) – എരിവ് അനുസരിച്ച്

ഉപ്പ്

എണ്ണ ( ആവശ്യത്തിന്)

കടുക്

Also Read : പ്രഷർ കുക്കർ ഉണ്ടോ? എങ്കിൽ എളുപ്പത്തിൽ ഒരു വെജ് പുലാവ് തയ്യാറാക്കിയാലോ?

തയ്യാറാക്കുന്ന വിധം

ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിക്കുക.

എണ്ണ ചൂടാകുമ്പോള്‍ ഉഴുന്ന്, കടലപരിപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

അരിഞ്ഞുവച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളക്, കറിവേപ്പില ചേര്‍ത്ത് നന്നായി വഴറ്റുക.

ചെറിയ കഷ്ണം പുളി, കായം ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക.

ശേഷം നന്നായി വഴറ്റിയ ശേഷം ചട്ടി ഇറക്കിവെക്കുക

കൂട്ട് തണുത്തശേഷം നന്നായി അരച്ചെടുക്കുക.

ഇനി താളിക്കാനായി ചെറിയ പാനിലേക്ക് എണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേക്ക് കടുക് ഇട്ട് പൊട്ടുമ്പോള്‍ ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ക്കുക.

ചൂടായ എണ്ണ തയാറാക്കിയ ഉഴുന്ന് ചമ്മന്തിയിലേക്ക് താളിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News