ചപ്പാത്തിക്ക് കറിയുണ്ടാക്കാന്‍ മടിയാണോ? എങ്കില്‍ ചപ്പാത്തി ഇതുചേര്‍ത്ത് ഉണ്ടാക്കിനോക്കൂ

രാത്രിയില്‍ ചപ്പാത്തിയും കറിയുമൊക്കെ ഉണ്ടാക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍? എങ്കില്‍ അത്തരം ദിവസങ്ങളില്‍ കറി ഒന്നുമില്ലാത കഴിക്കാന്‍ പറ്റുന്ന രീതിയില്‍ ചപ്പാത്തി ഉണ്ടാക്കാം.

ചേരുവകള്‍

1. ഗോതമ്പ് പൊടി – 1 കപ്പ്
2. വെണ്ണ / നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
3. എണ്ണ – 3 ടേബിള്‍ സ്പൂണ്‍
4. ഇളം ചൂടുവെള്ളം – 1/4 കപ്പ്
5. ഉപ്പ് – ആവശ്യത്തിന്
6 ഉരുളക്കിഴങ്ങ് – അരക്കിലോ

ഉണ്ടാക്കുന്ന വിധം

ആദ്യം ചപ്പാത്തി മാവ് തയ്യാറാക്കി എടുക്കണം.

ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടിയും ആവശ്യത്തിന് ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ ഓയിലും കൂടി ചേര്‍ത്തിട്ട് നന്നായി യോജിപ്പിച്ച ശേഷം ഇളം ചൂടു വെള്ളം കുറച്ച് കുറച്ചായി ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക.

ഈ ചപ്പാത്തി മാവിനെ 30 മിനിറ്റ് മാറ്റി വെക്കുക.

ഉരുളക്കിഴങ്ങ് ഉപ്പും ചേര്‍ത്ത് വേവിച്ച ശേഷം നന്നായി ഉടച്ചെടുക്കുക

Also Read : മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? പൂപോലെയുള്ള ഇഡലിക്ക് ഇതാ ഒരു എളുപ്പവഴി

ശേഷം മാറ്റി വെച്ചിട്ടുള്ള ചപ്പാത്തി മാവ് എടുത്ത് ചെറിയ ഉരുളകളാക്കി ചപ്പാത്തി പരത്തി എടുക്കുക.

എന്നിട്ട് ചപ്പാത്തിയുടെ പകുതി തൊട്ട് ഒരു വശത്തേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചുചേര്‍ത്തത് ഇട്ട് കൊടുത്ത് ഒരു സ്പൂണ്‍ വച്ച് നന്നായി വശങ്ങളൊക്കെ ഒതുക്കി കൊടുക്കുക.

എന്നിട്ട് ചപ്പാത്തിയെ ഉരുളക്കിഴങ്ങ് ഉള്ളില്‍ വരുന്ന രീതിയില്‍ ഒരു വശത്തു നിന്ന് മറ്റേ വശത്തേക്ക് മടക്കുക.

ഇതു പോലെ ബാക്കിയുള്ള എല്ലാ ചപ്പാത്തി മാവും പരത്തി എടുത്ത് ഇത് നിറക്കുക.

Also Read : രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ദോശ ആയാലോ ?

ശേഷം ഒരു പാന്‍ മീഡിയം തീയില്‍ ചൂടാക്കി അര ടീസ്പൂണ്‍ വെണ്ണ / നെയ്യ് ഒഴിച്ചു കൊടുക്കുക.

ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ചപ്പാത്തി ഇട്ട് കൊടുത്ത് മുകളില്‍ കുറച്ച് നെയ്യ് പുരട്ടി കൊടുത്ത് 30 സെക്കന്റ് വേവിക്കുക.

എന്നിട്ട് മറിച്ചിട്ട് 30 സെക്കന്റ് കൂടെ വേവിച്ചെടുത്ത് മാറ്റി വെക്കുക. ഇതു പോലെ ബാക്കിയുള്ള എല്ലാ ചപ്പാത്തിയും ചെയ്‌തെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News