അരിപ്പുട്ടും ഗോതമ്പ് പുട്ടും കഴിച്ച് മടുത്തോ? ഡിന്നറിനൊരുക്കാം ഒരു വെറൈറ്റി പുട്ട്

അരിപ്പുട്ടും ഗോതമ്പ് പുട്ടും കഴിച്ച് മടുത്തോ? ഡിന്നറിനൊരുക്കാം ഒരു വെറൈറ്റി പുട്ട്. വെറും പത്ത് മിനുട്ട് കൊണ്ട് പോഷകസമൃദ്ധമായ പുട്ട് ഉണ്ടാക്കുന്നതെന്ന് നോക്കാം

ചേരുവകള്‍

റാഗി പുട്ടുപൊടി – ½ കപ്പ്

അരിപ്പൊടി – ½ കപ്പ്

ചെമ്പ പുട്ടുപൊടി – ½ കപ്പ്

ചോളം പുട്ടുപൊടി – ½ കപ്പ്

Also Read : ഒരു മുട്ടയും തക്കാളിയും സവാളയും മാത്രം മതി; ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഞൊടിയിടയില്‍ കറി റെഡി

തേങ്ങ ചിരകിയത് – 1 കപ്പ്

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

റാഗി പുട്ടുപൊടി, അരിപ്പൊടി, ചെമ്പ പുട്ടുപൊടി, ചോളം പുട്ടുപൊടി എന്നിവ വേറേ വേറെ പാത്രങ്ങളില്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു വയ്ക്കുക

തേങ്ങ ചിരകിയശേഷം പുട്ടുകുറ്റിയില്‍ ആദ്യം രണ്ട് ടീസ്പൂണ്‍ തേങ്ങ ചിരകിയത് ഇടുക

അതിനുശേഷം ആദ്യം റാഗി പുട്ടുപൊടി കുറച്ച് ഇടുക ഇതിനു മുകളിലായി കുറച്ച് തേങ്ങചിരകിയതും ഇടുക

Also Read : ഒരു ബീറ്റ്‌റൂട്ടും മുട്ടയും മാത്രം മതി; രാത്രിയില്‍ ചപ്പാത്തിക്കൊരുക്കാം പത്ത് മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ കറി

ഇതേ ക്രമത്തില്‍ ചെമ്പ പുട്ടുപൊടി, അരിപ്പൊടി, അവസാനം ചോളത്തിന്റെ പുട്ടുപൊടി ഇതിന്റെയെല്ലാം മേലെ ഓരോ ലെയറായി തേങ്ങ ചിരകിയതും ഇട്ട് പുട്ടുകുറ്റി അടച്ച് പുട്ട് വേവിക്കുക.

പുട്ട് കുറ്റിയുടെ മുകളില്‍കൂടി നന്നായി ആവി വന്നതിനു ശേഷം തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് പുട്ട് മാറ്റുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News