തട്ടില്‍കുട്ടി ദോശ ഇഷ്ടമാണോ? സിംപിളായി ഡിന്നറിനൊരുക്കാം തട്ടില്‍കുട്ടി ദോശ…

ദോശ ഇഷ്ടമില്ലാത്തവരായിം ആരുമുണ്ടാകില്ല. നല്ല കിടിലന്‍ രുചിയില്‍ തട്ടില്‍കുട്ടി ദോശ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് ന നോക്കിയാലോ?

ആവശ്യമായ സാധനങ്ങള്‍

പച്ചരി – 3 കപ്പ്

ഉഴുന്ന് – മുക്കാല്‍ കപ്പ്

ഉലുവ – 1 സ്പൂണ്‍

ചോറ് – 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പച്ചരിയും ഉഴുന്നും വേറെ വേറെ കുതിരാനിടുക.

ഉഴുന്നിന്റെ കൂടെ ഉലുവയും ചേര്‍ക്കുക.

നാല് മണിക്കൂര്‍ കഴിയുമ്പോള്‍ അധികം വെള്ളം ചേര്‍ക്കാതെ ഓരോന്നും അരച്ചെടുക്കുക.

Also Read : ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു വര്‍ഷം വരെ കേടുകൂടാതെ ഇരിക്കും; സിംപിളായി വീട്ടില്‍ തയ്യാറാക്കാം

ഉഴുന്ന് അരക്കുന്ന കൂട്ടത്തില്‍ ചോറും ചേര്‍ക്കാം.

എല്ലാം കൂടി മിക്‌സ് ചെയ്തു രാത്രി മുഴുവന്‍ പുളിക്കാന്‍ വയ്ക്കുക

ദോശ കല്ല് നന്നായി ചൂടായതിനു ശേഷം അല്‍പം നല്ലെണ്ണ തടവുക.

ഉപ്പ് ചേര്‍ത്തിളക്കിയ മാവ് ചെറിയ തവി വീതം കോരി ഒഴിക്കുക.

Also Read : മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? പൂപോലെയുള്ള ഇഡലിക്ക് ഇതാ ഒരു എളുപ്പവഴി

തട്ട് ദോശ തയാറാക്കാന്‍ മാവ് പരത്തേണ്ട ആവശ്യമില്ല.

മുകളില്‍ ചെറിയ കുമിളകള്‍ വന്നു തുടങ്ങുമ്പോള്‍ തന്നെ മറിച്ചിടണം.

മുകള്‍ഭാഗം നന്നായി വേവുന്നതിന് മുന്‍പ് തിരിച്ചിട്ടാല്‍ മാത്രമേ തട്ടുകട സ്‌റ്റൈലില്‍ രണ്ടു വശവും നന്നായി മൊരിഞ്ഞു കിട്ടുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News