മുട്ടക്കറിയേക്കാള്‍ കിടിലന്‍ രുചി; മുട്ടകൊണ്ടിതാ ഒരു വെറൈറ്റി ഐറ്റം, തയ്യാറാക്കാം പത്ത് മിനുട്ടിനുള്ളില്‍

മുട്ടക്കറിയേക്കാള്‍ കിടിലന്‍ നല്ല കിടിലന്‍ രുചിയില്‍ മുട്ടകൊണ്ടൊരു ഡ്രൈ മസാല തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ മുട്ട ഡ്രൈ ഫ്രൈ തയ്യാറാക്കിയാലോ ?

മുട്ട മസാല

1. മുട്ട – രണ്ട്, പുഴുങ്ങിയത്

2. െവളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂണ്‍

3. കടുക് – അര ചെറിയ സ്പൂണ്‍

പെരുംജീരകം – അര വലിയ സ്പൂണ്‍

Also Read : തിരുവനന്തപുരത്തിന്‍റെ സ്‌പെഷ്യല്‍ കരിക്കിന്‍ ഷേക്ക് സിംപിളായി വീട്ടിലുണ്ടാക്കാം

4. ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്

സവാള – രണ്ട്, അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരുതണ്ട്

5. മല്ലിപ്പൊടി – അര വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര വലിയ സ്പൂണ്‍

മുളകുപൊടി – അര വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

6. തക്കാളി – ഒന്ന്, അരിഞ്ഞത്

7. കുരുമുളകുപൊടി – അര വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുട്ട പുഴുങ്ങി, തോടു പൊളിച്ചു വയ്ക്കുക.

വെളിച്ചെണ്ണ ചൂടാക്കി കടുകും പെരുംജീരകവും മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.

സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.

ഇതിലേക്കു തക്കാളി ചേര്‍ത്തു വഴറ്റി എണ്ണ തെളിയുമ്പോള്‍ മുട്ട ചേര്‍ത്തു മസാല കുറുകി വരുമ്പോള്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here