സിംപിളാണ്, ഹെല്‍ത്തിയും; വീട്ടിലുണ്ടാക്കാം മുട്ടവട

സിംപിളാണ് ഹെല്‍ത്തിയും, വീട്ടിലുണ്ടാക്കാം മുട്ടവട. നല്ല കിടിലന്‍ രുചിയില്‍ വൈകിട്ട് ചായക്കൊപ്പം ക‍ഴിക്കാന്‍ മുട്ട വട തയ്യാറാക്കിയാലോ ?

ചേരുവകള്‍

മുട്ട -2 എണ്ണം

കടലമാവ് – 1/2 കപ്പ്

സവാള – 2 എണ്ണം

പച്ചമുളക് -2 എണ്ണം

ഇഞ്ചി -1 കഷണം

കറിവേപ്പില

മല്ലിയില

മുളകുപൊടി -1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍

ഗരം മസാല -1/4 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗള്‍ എടുക്കുക അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഇടുക.

ഇതിലേക്ക് ഇഞ്ചി, ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില, മല്ലിയില, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാല, ഉപ്പ് എന്നിവ ഇട്ട് നന്നായി കൈ കൊണ്ട് യോജിപ്പിച്ചെടുക്കുക.

സവാള ഒന്ന് സോഫ്റ്റ് ആയാല്‍ കുറച്ചു കുറച്ചായി കടലമാവ് ഇട്ട് കൊടുത്ത് യോജിപ്പിക്കാം. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ത്ത് കൂട്ടു മിക്‌സ് ചെയ്ത് എടുക്കാവുന്നതാണ്.

ഇനി കൈയില്‍ അല്പം വെളിച്ചെണ്ണ തേച്ച്, കുറച്ചു മാവ് എടുത്ത് പരത്തി അതിന്റെ നടുക്ക് ഒരു കഷ്ണം മുട്ട വച്ചു ഉരുട്ടി എടുക്കുക.

ചൂടായ വെളിച്ചണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News