പരിപ്പും ഉഴുന്നും ഒന്നും വേണ്ട, വെറും മൂന്ന് മിനുട്ടിനുള്ളില്‍ വെറൈറ്റി ക്രിസ്പി വട റെഡി. നല്ല ഗ്രീന്‍പീസ് ഉപയോഗിച്ച് നല്ല ക്രിസ്പി വട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ഗ്രീന്‍ പീസ്: 1 കപ്പ്
സവാള: 1
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് : 3 ടേബിള്‍ സ്പൂണ്‍
പച്ചമുളക്: 4
വറ്റല്‍ മുളക്: 6
മല്ലിയില: 1/2 കപ്പ്
ഗരം മസാല: 1 ടീസ്പൂണ്‍
മല്ലിപൊടി: 1 ടീസ്പൂണ്‍
ജീരകം പൊടി: 1/2 ടീസ്പൂണ്‍
നാരങ്ങ നീര്: പകുതി നാരങ്ങ
ഉപ്പ്: 1 ടീസ്പൂണ്‍
ബേക്കിംഗ് സോഡ: 1/4 ടീസ്പൂണ്‍
ഉരുളക്കിഴങ്ങ്: ഒരു വലിയത് (വേവിച്ച് ഉടച്ചത്)
Also Read ; ഒട്ടും വഴുവഴുപ്പില്ലാതെ കുഴഞ്ഞുപോകാതെ വെണ്ടയ്ക്ക മെഴുക്കുപുരട്ടിയുണ്ടാക്കാന്‍ ഒരെളുപ്പവഴി !
തയ്യാറാക്കുന്ന വിധം
ഗ്രീന്‍ പീസ് 8 മണിക്കൂര്‍ കുതര്‍ത്ത് വെച്ച ശേഷം വെള്ളം കളഞ്ഞ് ഉണക്കി എടുക്കുക.
ഉരുളക്കിഴങ്ങ് ഒഴികെയുള്ള എല്ലാ ചേരുവകളും വെള്ളം ഉപയോഗിക്കാതെ തരികളായി അരച്ചെടുക്കുക.
1/4 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും ഒരു വലിയ ഉരുളക്കിഴങ്ങും അരച്ചതും കൂടി ചേര്‍ത്ത് യോജിപ്പിക്കുക.
വട്ടത്തില്‍ പരത്തി എണ്ണയില്‍ വറുത്തെടുക്കുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here