ഗോതമ്പുപൊടിയുണ്ടോ വീട്ടില്‍? പെട്ടന്നുണ്ടാക്കാം കിടിലന്‍ ലഡു. വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ രുചിയില്‍ ഗോതമ്പ് ലഡു തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ചേരുവകള്‍
1. ഗോതമ്പുപൊടി – ഒന്നര കപ്പ്
2. നെയ്യ് – അഞ്ചു വലിയ സ്പൂണ്‍
3. ഡെസിക്കേറ്റഡ് കോക്കനട്ട് – കാല്‍ കപ്പ്
Also Read : വെളിച്ചെണ്ണയില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്നറിയണോ? മായം കണ്ടെത്താന്‍ ഇതാ ഒരു എളുപ്പവഴി
ആമണ്‍, അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
പിസ്ത, അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
4. പഞ്ചസാര, പൊടിച്ചത് – കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
പാനില്‍ ഗോതമ്പു പൊടി ചേര്‍ത്ത് അഞ്ചു മിനിറ്റ് വറുക്കണം.
ഇതിലേക്ക് രണ്ടു വലിയ സ്പൂണ്‍ നെയ്യ് ചേര്‍ത്തു അഞ്ചു മിനിറ്റു വഴറ്റണം.
Also Read : വെളിച്ചെണ്ണയും മഞ്ഞപ്പൊടിയും വേണ്ട; പച്ചമീനിന്റെ മണം കൈയില്‍ നിന്നും മാറാന്‍ ഒരു എളുപ്പവഴി
ബാക്കിയുള്ള നെയ്യും ചേര്‍ത്തു വീണ്ടും അഞ്ചു മിനിറ്റു വഴറ്റുക.
ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കി വാങ്ങുക.
ചൂട് അല്‍പം കുറയുമ്പോള്‍ പഞ്ചസാര പൊടിച്ചതും ചേര്‍ത്തിളക്കി ഉരുട്ടിയെടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here