ഉച്ചക്കെന്താ സ്പെഷ്യൽ? ഇന്ന് ഒരടിപൊളി ഫിഷ് ഫ്രൈ ആയാലോ …

fish fry

നോൺ വെജ് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും പ്രിയപ്പെട്ട വിഭവങ്ങളാണ് മീൻ കൊണ്ടുണ്ടാക്കുന്ന എന്തും. മീൻ പലതരത്തിൽ രുചികരമായ രീതിയിൽ പാകം ചെയ്യാൻ കഴിയും. ഓരോ നാട്ടിലേക്ക് ഓരോ രീതികളിലും, വ്യത്യസ്ത രുചികളിലുമുള്ള വിഭവങ്ങളാണ് മീൻ കൊണ്ടുണ്ടാക്കുന്നത്. എന്നാൽ ഇന്ന് ഒരടിപൊളി, ടേസ്റ്റി ഫിഷ് ഫ്രൈ ട്രൈ ചെയ്താലോ…

ആവശ്യമായ ചേരുവകൾ;

മീന്‍ – 1/2 kg
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 8 അല്ലി
കുരുമുളക് – 1 ടീസ്പൂണ്‍
മുളകുപൊടി – 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
കറിവേപ്പില – 1 ഇതള്‍
നാരങ്ങാനീര് – 1/2 ടേബിള്‍സ്പൂണ്‍
എണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മീന്‍ മുഴുവനായോ അല്ലെങ്കില്‍ ഒരേ വലുപ്പത്തില്‍ മുറിച്ചശേഷമോ കഴുകി വൃത്തിയാക്കുക. ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ ഒരുമിച്ച് മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ഈ മിശ്രിതം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനില്‍ പുരട്ടി കുറഞ്ഞത്‌ 30 മിനിറ്റ് വയ്ക്കുക.

Also Read; തിരക്കുള്ള റോഡില്‍ ബസ് ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; യാത്രക്കാര്‍ക്ക് രക്ഷകനായി കണ്ടക്ടര്‍, വീഡിയോ

പാനില്‍ എണ്ണ ചൂടാക്കിയശേഷം മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും മൊരിച്ചെടുക്കുക. ആദ്യം മീഡിയം ഫ്ലെയ്മിലും, പിന്നെ ചെറുതീയിലുമാണ് മീൻ വറുത്തെടുക്കേണ്ടത്. ആവശ്യത്തിന് മൊരിഞ്ഞശേഷം പാനിൽ നിന്ന് മാറ്റി സെർവ് ചെയ്യാം. ഏത് മീനും ഈ വിധത്തില്‍ എളുപ്പത്തില്‍ വറക്കാം. മീന്‍ കഷണങ്ങള്‍ വലുതാണെങ്കില്‍ വറുക്കുന്നതിനുമുമ്പ് കത്തി കൊണ്ട് ഇരുവശവും വരയുക. പ്രത്യേകം ശ്രദ്ധിക്കുക മീൻ കരിഞ്ഞുപോവാതെ സൂക്ഷിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News