കൊതിപ്പിക്കും രുചിയില്‍ കിടിലന്‍ ഫിഷ് മോളി

ഉച്ചയക്ക് നാവിലൂറും രുചിയില്‍ ഫിഷ് മോളി വീട്ടില്‍ ഉണ്ടാക്കിയാലോ…

ആവശ്യമായ ചേരുവകള്‍

മീന്‍ – അര കിലോ
മഞ്ഞള്‍ പൊടി – ഒരു സ്പൂണ്‍
കുരുമുളക് പൊടി – അര സ്പൂണ്‍
നാരങ്ങാനീര് – ഒരു സ്പൂണ്‍
ഉപ്പ് – പാകത്തിന്

മീനില്‍ ഇവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക .

ALSO READ:“അയാൾ വീണത് എന്റെ കാലിലല്ല, അംബേദ്കറുടെ കാലിലാണ്”; ഞെട്ടിച്ച അനുഭവം പങ്കുവച്ച് മമ്മൂട്ടി

സവാള :- രണ്ടു :- നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി :- അരിഞ്ഞത് :- മൂന്നു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് :- ഒരു തുടം
പച്ച മുളക് :- മൂന്നെണ്ണം :- നീളത്തില്‍ അരിഞ്ഞത്
തക്കാളി :- ഒരു വലുത് :- നീളത്തില്‍ അരിഞ്ഞത്
ഏലയ്ക്ക :- ഒന്നിന്റെ പകുതി
കറുവാപട്ട :- ഒരു ചെറിയ കഷ്ണം
തേങ്ങാപാല്‍ :- രണ്ടാംപാല്‍ :- ഒന്നര കപ്പ്
ഒന്നാം പാല്‍ : അരകപ്പ്
എണ്ണ :- ഒരു സ്പൂണ്‍
കറിവേപ്പില :- രണ്ട് തണ്ട്

ALSO READ:പൊങ്കല്‍ ആഘോഷ നിറവില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങള്‍

ചേരുവകള്‍

എണ്ണ ചൂടാക്കി കറിവേപ്പില ഒന്ന് വാട്ടുക.
ഇനി ഏലയ്ക്കായും കറുവാപട്ടയും മൂപ്പിച്ച ശേഷം ഇഞ്ചീം പച്ചമുളകും വെളുത്തുള്ളീം വാട്ടുക. മീന്‍ ചെറുതായി ഒന്ന് വറുക്കുക. ഒരു രണ്ട് മിനുട്ട് മതി .
ഇനി ഇതില്‍ പൊടികള്‍ ചേര്‍ത്ത് ഇളക്കിയ ശേഷം സവാള ചേര്‍ക്കുക.
നന്നായി ഒന്ന് ഇളക്കിയ ശേഷം രണ്ടാം പാല്‍ ഒഴിച്ചു മൂടിവെച്ചു തിളപ്പിക്കുക.
വറ്റി വരുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കി ഒന്നാം പാല്‍ ചേര്‍ക്കുക.
പാകത്തിന് ഉപ്പും ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News