വേവിച്ച കപ്പ കൊണ്ട് ഇങ്ങനെയും വിഭവങ്ങളോ..! തയ്യാറാക്കാം ചായക്കൊപ്പം കഴിക്കാൻ രുചികരമായ വിഭവങ്ങൾ

കപ്പയും മുളക് ചമ്മന്തിയും മലയാളികൾക്കേറെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. വൈകുന്നേരം ചായക്കൊപ്പം ഒരടിപൊളി സ്നാക്ക് കൂടിയാണ് കപ്പ. കപ്പ വേവിച്ചതും, പുഴുക്കുമൊക്കെയായുള്ള വിഭവങ്ങൾ നമ്മുക്ക് പരിചിതവുമാണ്. എന്നാൽ കപ്പ കൊണ്ട് അടിപൊളി സ്നാക്കുകൾ ഉണ്ടാക്കാൻ കഴിയുമെന്ന് പറഞ്ഞാലോ. ഒന്നല്ല, അടിപൊളി സ്നാക്ക്ൾ പുഴുങ്ങിയ കപ്പകൊണ്ട് തന്നെ നമ്മുക്ക് തയാറാക്കാൻ കഴിയും.

Also Read; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; അഡ്വ ബി എ ആളൂരിനെതിരെ വീണ്ടും കേസ്

നന്നായി വേവിച്ച കാൽ കിലോ കപ്പ ഉടച്ചെടുക്കുക. രണ്ട് സവാള, നാല് പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു തണ്ട് കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് ഉടച്ചുവെച്ച കപ്പയിൽ ഇട്ട് യോചിപ്പിക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ആവശ്യമെങ്കിൽ മാത്രം അൽപ്പം വെള്ളം കൂടി ചേർക്കാം. ഇനി യോജിപ്പിച്ച് വെച്ചിരിക്കുന്ന മിശ്രിതം അൽപാൽപമായി എടുത്ത് ഒരു വാടയുണ്ടാക്കാൻ പരുവത്തിൽ പരാതിയോ, പരുവപ്പെടുത്തിയോ എടുക്കാം. ഇനി ചൂടായ എണ്ണയിലിട്ട് ഇത് വറുത്തെടുക്കാം. ഇനി പച്ചമുളകും തേങ്ങയും ചേർത്തരച്ച ചമ്മന്തിയും ചേർത്ത് വിളമ്പിയാൽ മാത്രം മതി.

അരക്കിലോ കപ്പ വേവിച്ചതില്‍ കാല്‍ കിലോ തുവരപ്പരിപ്പ് കുതിര്‍ത്ത് അരച്ചതും രണ്ട് സവാള നുറുക്കിയതും അഞ്ച് പച്ചമുളക് നുറുക്കിയതും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വേണമെങ്കില്‍ കുറച്ചുകൂടി വെള്ളമൊഴിച്ചുകൊടുക്കാം. ഇനി അരക്കപ്പ് അരിപ്പൊടിയും കൂടിയിട്ട് നന്നായി ഇളക്കുക. ഇതില്‍നിന്ന് അല്പാല്പമായി എടുത്ത് ചൂടായ എണ്ണയിലിട്ട് വറുത്തുകോരാം.

Also Read; ഭാര്യ എത്തിയിട്ടും താഴെയിറങ്ങില്ല, കാമുകിയെ കാണണം, പെട്രോളുമായി വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

ഇത് കൂടാതെ ചപ്പാത്തിയുണ്ടാക്കുമ്പോള്‍ കപ്പ വേവിച്ചത് ചേര്‍ത്താല്‍ വ്യത്യസ്തമായ ഒരു രുചിയിൽ ലഭിക്കും. ചപ്പാത്തി മാവിന്റെ ഒപ്പം തന്നെ തുല്യ അളവിൽ കപ്പയും ചേർക്കണമെന്ന് മാത്രം. എന്നിട്ട് സാധാരണ കുഴച്ചെടുക്കുന്നതുപോലെ ചപ്പാത്തി തയ്യാറാക്കി എടുക്കാം. കപ്പ കൊണ്ട് രുചികരമായ ദോശയും തയ്യാറാക്കാൻ സാധിക്കും. ഒരു കപ്പ് അരിപ്പൊടി, അരക്കപ്പ് വേവിച്ച കപ്പ, കാൽ കപ്പ് ചിരവിയ തേങ്ങാ എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഒരു മണിക്കൂർ റെസ്റ്റിനു വെച്ചശേഷം എടുത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ദോശ ചുട്ടെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News