ഒട്ടും കയ്പില്ലാത്ത നെല്ലിക്ക അച്ചാര്‍ വേണോ? ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ

നെല്ലിക്കയെന്നോ നെല്ലിക്ക അച്ചാര്‍ എന്നോ കേള്‍ക്കുമ്പോഴേക്കും നമ്മുക്ക് ഒരു പുളിപ്പും കയ്പ്പുമൊക്കെ അനുഭവപ്പെടാറുണ്ട്. എന്നാല്‍ നല്ല കിടിലന്‍ രുചിയില്‍ നെല്ലിക്ക അച്ചാര്‍ വേണമെങ്കില്‍ ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ.

ചേരുവകള്‍

നെല്ലിക്ക – 1 1/2 കിലോ

മഞ്ഞള്‍പ്പൊടി -1 1/2 ടീസ്പൂണ്‍

കാശ്മീരി മുളകുപൊടി – 6 ടേബിള്‍സ്പൂണ്‍

വെളുത്തുള്ളി – 3 കുടം

ഇഞ്ചി – 1

കാന്താരി മുളക് – 8 എണ്ണം

കായപ്പൊടി

ഉലുവപൊടി

കടുക്

എള്ളെണ്ണ

വിനാഗിരി

വെള്ളം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ നെല്ലിക്കയെടുത്ത് അതിലേക്ക് കുറച്ച് ഉപ്പുകല്ലും മഞ്ഞള്‍പ്പാടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക.

ഇത് തണുപ്പിക്കാനായി മാറ്റിവയ്ക്കുക. നെല്ലിക്ക വേവിച്ച വെള്ളം മാറ്റിവയ്കുക.

തണുത്ത ശേഷം വെന്ത നെല്ലിക്ക ഓരോന്നെടുത്ത് അതിനുള്ളിലെ കുരുകളഞ്ഞെടുക്കുക.

ഒരു പാത്രത്തില്‍ എള്ളെണ്ണയെടുത്ത് നന്നായി ചൂടായി വരുമ്പോള്‍കടുകും ഉലുവയും ചേര്‍ക്കുക.

ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, കാന്താരിമുളക് എന്നിവയും ചേര്‍ന്ന് നന്നായി ഇളക്കുക.

ഇത് ചെറുതായി ചുവന്നുവരുന്നതുവരെ മൂപ്പിക്കുക.

ഇതിലേക്ക് 6 സ്പൂണ്‍ കാശ്മീരി മുളകുപൊടിയും ഉലുവപ്പൊടി ചേര്‍ത്ത് പച്ചമണം മാറുന്നവരെ മൂപ്പിക്കുക.

ഇതിലേക്ക് കായപ്പൊടിയും ചേര്‍ക്കുക

ഇതിലേക്ക് നെല്ലിക്ക വേവിച്ച വെള്ളം ഒഴിച്ച്, തയാറാക്കിയ നെല്ലിക്കയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ക്കാം.

നന്നായി തിളച്ചുവരുമ്പോള്‍ വിനാഗിരിയും ആശ്യമെങ്കില്‍ ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക

ശേഷം പാത്രത്തിലേയ്ക്ക് മാറ്റി വയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News