പുളിയും പച്ചമുളകും മാത്രം മതി, ഇങ്ങനെ ചമ്മന്തി അരച്ചാല്‍ ഒരുപറ ചോറുണ്ണാന്‍ കറികളൊന്നും വേണ്ട. നല്ല കിടിലന്‍ രുചിയില്‍ ചമ്മന്തി ഇരയ്ക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
തേങ്ങ – 2 സ്പൂണ്‍
ചെറിയ ഉള്ളി – 20
സവാള – 1
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മുളക് ചതച്ചത് – 1 ടീസ്പൂണ്‍
Also Read : സിംപിളാണ് ടേസ്റ്റിയും; ഞൊടിയിലുണ്ടാക്കാം കുട്ടിപ്പട്ടാളത്തിനിഷ്ടപ്പെടും മുട്ടമാല
പച്ചമുളക് – 3
കറിവേപ്പില
പുളി – 1നാരങ്ങാ വലുപ്പത്തില്‍
കടുക് – 1 ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാന്‍ വച്ച് എണ്ണ ഒഴിച്ച് അതിലേക്ക് കടുക്, കറിവേപ്പില ഇടുക.
കടുക് പൊട്ടിയതിനു ശേഷം ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ഇട്ട് വഴറ്റുക.
അതിനു ശേഷം മുളകുപൊടി, മുളകുചതച്ചത് എന്നിവ ഇടുക.
അത് മൂത്തതിനു ശേഷം പുളി വെള്ളം ഒഴിക്കുക.
Also Read : മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? പൂപോലെയുള്ള ഇഡലിക്ക് ഇതാ ഒരു എളുപ്പവഴി
തേങ്ങ ചിരകിയത് ഇട്ടതിനു ശേഷം നന്നായി മൂപ്പിച്ചെടുക്കുക.
അവസാനം കറിവേപ്പില ഇട്ട് വാങ്ങുക.
തണുത്ത ശേഷം മിക്‌സിയില്‍ അരച്ചെടുക്കുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here