നെയ്യും എണ്ണയും പഞ്ചസാരയും ഒന്നും വേണ്ട; മധുരംകിനിയും ഹല്‍വ ഞൊടിയിടയില്‍ തയ്യാര്‍

നെയ്യും എണ്ണയും പഞ്ചസാരയും ഒന്നും വേണ്ട, മധുരംകിനിയും ഹല്‍വ ഞൊടിയിടയില്‍ തയ്യാര്‍. ശര്‍ക്കര ഉപയോഗിച്ച് നല്ല കിടിലന്‍ ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

അവല്‍ – 1 കപ്പ്

ശര്‍ക്കര – 300 ഗ്രാംസ്

തേങ്ങ – ഒന്ന്

തയാറാക്കുന്ന വിധം

അവല്‍ നന്നായി വറുത്തു പൊടിച്ചു വയ്ക്കുക.

ശര്‍ക്കര അര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു വയ്ക്കുക.

ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുക്കുക . എല്ലാം കൂടെ മൂന്നു കപ്പ് തേങ്ങാപാല്‍ വേണം.

തേങ്ങാപ്പാലില്‍ അവല്‍ പൊടിച്ചത് ഇട്ട് നന്നായി അരച്ചെടുക്കുക.

Also Read : ചായയുണ്ടാക്കുമ്പോള്‍ തേയില ഇനി ഇങ്ങനെ ഇട്ടുനോക്കൂ; ചായയ്ക്ക് ലഭിക്കും അപാര രുചി

ഇത് ഒരു പാനിലേക്കു ഒഴിച്ച് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് അടുപ്പില്‍ വയ്ക്കുക.

ചെറുതായി കുറുകുമ്പോള്‍ ശര്‍ക്കര പാനി കൂടി ഒഴിച്ച് നന്നായി വരട്ടി എടുക്കുക.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. ഹല്‍വ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News