അരി ഇഡ്ഡലി കഴിച്ച് മടുത്തോ? ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ഐറ്റം

Rava Idli

മലയാളികള്‍ക്ക് എപ്പോഴും ഇഷ്ടപ്പെട്ട ഒരു പ്രധാന വിഭവമാണ് ഇഡ്ഡലി. രാവിലെ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. എന്നാല്‍ ഇന്ന് ഒരു വെറൈറ്റി ഇഡ്ഡലി ആലായോ ? നല്ല കിടിലന്‍ രുചിയില്‍ റവ ഇഡ്ഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

വറുത്ത റവ – 1കപ്പ്
തൈര് – 1/2 കപ്പ്
ഉഴുന്ന് പരിപ്പ് – 1 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് 3 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
ക്യാരറ്റ് ചീകിയത് – 1/4 കപ്പ്
ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
കായപ്പൊടി – 1/4 ടീസ്പൂണ്‍
നെയ്യ് – 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് 8 – 10 എണ്ണം
എണ്ണ – 1 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

Also Read : ഇതാണ് യഥാര്‍ത്ഥ ലൈം; ഒരു കിടിലന്‍ ലൈം സിംപിളായി തയ്യാറാക്കാം

തയ്യാറാക്കുന്നവിധം

ഒരു പാത്രത്തിലേക്ക് റവ, തൈര്, ഉപ്പ് എന്നിവ ഇട്ടു നന്നായി മിക്സ് ചെയ്യുക.

വെള്ളം ഒഴിച്ച് ഇഡ്ഡലി മാവ് രൂപത്തിലാക്കി 20 മിനിറ്റ് അടച്ചു വെക്കുക.

പാന്‍ ചൂടാക്കി അതിലേക്ക് 1 ടീസ്പൂണ്‍ നെയ്യ് ചൂടാക്കി കടുക് പൊട്ടിക്കുക.

കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞത് ഇട്ടു മൂപ്പിച്ചെടുക്കുക.

തീ അണക്കുന്നതിന് മുമ്പ് കായപ്പൊടി ഇട്ട് ഒന്ന് ചൂടാക്കുക.

ഇത് തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് ഇടുക.

ചീകി വച്ചിരിക്കുന്ന ക്യാരറ്റും, അരിഞ്ഞു വച്ച മല്ലിയിലയും ഇട്ടു നന്നായി ഇളക്കുക.

ഇഡ്ലി തട്ടിന്റെ ഓരോ കുഴിയിലും എണ്ണ തൂവി മാവ് ഒഴിച്ചു കൊടുക്കുക.

20 മിനിറ്റ് മീഡിയം തീയില്‍ വേവിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News