രാവിലത്തെ ഇഡലിയും ഇടിയപ്പവും അധികം വന്നോ? എങ്കില്‍ അതുകൊണ്ട് ഡിന്നറിന് ഒരു കിടിലന്‍ ഐറ്റം ഉണ്ടാക്കിയാലോ ?

രാവിലത്തെ ഇഡലിയും ഇടിയപ്പവും അധികം വന്നോ? എങ്കില്‍ അതുകൊണ്ട് ഡിന്നറിന് ഒരു കിടിലന്‍ ഐറ്റം ഉണ്ടാക്കിയാലോ ? നല്ല കിടിലന്‍ ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍

ഇഡ്ഡലി, ഇടിയപ്പം – 8 എണ്ണം

എണ്ണ – 3 ടീസ്പൂണ്‍

കടുക് – 1 ടീസ്പൂണ്‍

ഉഴുന്നുപരിപ്പ് – ഒരു ടീസ്പൂണ്‍

ചെറിയ ഉള്ളി – 5 എണ്ണം

Also Read : തേങ്ങയരയ്ക്കാതെ നല്ല കുറുകിയ വെജിറ്റബിള്‍ കുറുമ തയ്യാറാക്കാന്‍ ഒരു എളുപ്പവഴി

പച്ചമുളക് – 3 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

മല്ലിയില – ആവശ്യമെങ്കില്‍ മാത്രം

തയ്യാറാക്കുന്ന വിധം

ആദ്യം ഇഡലിയോ ഇടിയപ്പമോ കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക.

ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉഴുന്ന് പരിപ്പും കായപ്പൊടിയും ചേര്‍ക്കുക.

അല്‍പം വറുത്തശേഷം ഉള്ളിയും പച്ചമുളകും, കറിവേപ്പിലയുമിട്ട് രണ്ട് മിനിറ്റ് ഇളക്കുക.

Also Read : വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോള്‍ കുഴഞ്ഞുപോവുകയും ചീനച്ചട്ടിയില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യാറുണ്ടോ ? ഇതാ തൈരുകൊണ്ടൊരു എളുപ്പവിദ്യ

ഇതിലേക്ക് ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

പൊടിച്ച് വച്ചിരിക്കുന്ന ഇഡലിയ ിടിയപ്പം ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

ശേഷം മല്ലിയില ചേര്‍ത്ത് വിളമ്പുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News