മീനില്ലാതെ മീന്‍കറിയുടെ അതേരുചിയില്‍ കോവയ്ക്ക കൊണ്ടൊരു കിടിലന്‍ കറി

കോവയ്ക്ക ഉണ്ടെങ്കില്‍ മീന്‍ ഇല്ലാതെ തന്നെ മീന്‍ കറിയുടെ അതേ രുചിയില്‍ ഒരു കറിയുണ്ടാക്കാം. ഞൊടിയിടയില്‍ കിടിലന്‍ രുചിയില്‍ കോവയ്ക്ക കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

കോവയ്ക്ക – 200 ഗ്രാം

നാളികേരം ചിരകിയത് – 1/2 കപ്പ്

കുരുമുളക് – 1 ടീസ്പൂണ്‍

വെള്ളം – 1/2 കപ്പ്

എണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

കടുക് -1/2 ടീസ്പൂണ്‍

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍

എണ്ണ – 2 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

മുളകുപൊടി -1 ടീസ്പൂണ്‍

തക്കാളി ചെറുതായി അരിഞ്ഞത് – 2 വലുത്

ഉപ്പ് – 1 ടീസ്പൂണ്‍

വെള്ളം – 1 കപ്പ്

തയ്യാറാക്കുന്ന വിധം

തേങ്ങ, കുരുമുളക് എന്നിവ അരക്കപ്പ് വെള്ളം ചേര്‍ത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക.

പാനില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കോവയ്ക്ക ചേര്‍ത്ത് നന്നായി വഴറ്റുക.

1/4 ടീസ്പൂണ്‍ ഉപ്പ്, 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക.

5 മുതല്‍ 7 മിനിട്ട് വരെ ഇത് നന്നായി വഴറ്റിയെടുക്കുക.

കോവക്ക നന്നായി സോഫ്റ്റ് ആയി വരുന്നതുവരെ വരെ ഇളക്കി കൊടുക്കുക. ശേഷം കോരി മാറ്റുക.

അതേ എണ്ണയിലേക്ക് അരടീസ്പൂണ്‍ കടുക്, 1/4 ടീസ്പൂണ്‍ ജീരകം എന്നിവ ചേര്‍ത്ത് പൊട്ടിച്ചെടുക്കുക.

ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക.

Also Read : ദോശമാവ് അമിതമായി പുളിച്ചുപോയോ? ടെന്‍ഷനടിക്കേണ്ട, ഇതാ ഒരു അടുക്കളവിദ്യ

ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി കൊടുക്കുക.

അല്‍പം എണ്ണ ചേര്‍ത്ത് അതിലേക്ക് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക.

മസാലകളുടെ പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇതിലേക്ക് തക്കാളി ചേര്‍ക്കുക.

ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ശേഷം മൂടിവെച്ച് വേവിക്കുക തക്കാളി വെന്തു ഉടയുന്നത് വരെ വേവിക്കണം.

തവികൊണ്ട് തക്കാളി ഉടച്ച് കൊടുക്കാവുന്നതാണ്.

ഇതിലേക്ക് നേരത്തെ വറുത്തു വച്ചിരിക്കുന്ന കോവയ്ക്ക കൂടെ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

നേരത്തെ അരച്ചുവെച്ചിരിക്കുന്ന തേങ്ങ കൂടി ഇതിലേക്ക് ചേര്‍ക്കുക.

ഒപ്പം ഒരു കപ്പ് വെള്ളം കൂടി ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്തു അത് മൂടിവെച്ച് വേവിക്കുക.

ചാറ് അല്പം കുറുകി വന്നാല്‍ തീ ഓഫ് ചെയ്യാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News