ചോറിന് കറിയുണ്ടാക്കാന്‍ മടിയാണോ? വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം ജീര റൈസ്

ചോറിന് കറിയുണ്ടാക്കാന്‍ മടിയാണോ? വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം ജീര റൈസ്. നല്ല കിടിലന്‍ രുചിയില്‍ ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ജീര റൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍

ജീരകം – 1 ടീസ്പൂണ്‍

നെയ്യ് – 1 ടീസ്പൂണ്‍

പച്ചമുളക് – 3

Also Read : സിംപിളാണ് ടേസ്റ്റിയും; ഞൊടിയിലുണ്ടാക്കാം കുട്ടിപ്പട്ടാളത്തിനിഷ്ടപ്പെടും മുട്ടമാല

ബസ്മതി റൈസ് – 1 കപ്പ്

വെള്ളം – 2 കപ്പ്

ഗ്രാമ്പൂ, വഴനയില – 2 എണ്ണം

തയ്യാറാക്കുന്ന വിധം

ബസ്മതി റൈസ് 2 കപ്പ് വെള്ളം ചേര്‍ത്ത് വേവിച്ച് എടുക്കുക.

കുഴയാത്ത പരുവത്തില്‍ എടുക്കാന്‍ ശ്രദ്ധിക്കണം.

അരി വേവിക്കുന്ന വെള്ളത്തില്‍ 2 വഴനയില, 2 ഗ്രാമ്പൂ എന്നിവ ചേര്‍ക്കുക.

Also Read : മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? പൂപോലെയുള്ള ഇഡലിക്ക് ഇതാ ഒരു എളുപ്പവഴി

ജീര റൈസിന് രുചി നല്‍കുന്നത് ഈ രണ്ട് ചേരുവകളാണ്.

ശേഷം ഫ്രൈയിങ് പാനില്‍ നെയ്യ് ചൂടാക്കുക.

ഇതിലേക്ക് പച്ചമുളക് ചെറു ജീരകം എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

പച്ച മണം മാറി മൂത്തു വരുമ്പോള്‍ റൈസ് ചേര്‍ക്കുക നന്നായി കൂട്ടിയോജിപ്പിച്ചു വാങ്ങുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News