വെറും പത്ത് മിനുട്ട് മതി; തട്ടുകടയില്‍ കിട്ടുന്ന അതേ രുചിയിലുണ്ടാക്കാം കാട ഫ്രൈ

വെറും പത്ത് മിനുട്ട് മതി, തട്ടുകടയില്‍ കിട്ടുന്ന അതേ രുചിയിലുണ്ടാക്കാം കാട ഫ്രൈ. നല്ല കിടിലന്‍ രുചിയില്‍ സൂപ്പര്‍ രുചിയോടെ കാട ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

കാട: 3 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 20 ഗ്രാം

ഉപ്പ് പാകത്തിന്

കശ്മീരി മുളകുപൊടി: 30 ഗ്രാം

മഞ്ഞള്‍പ്പൊടി: 3 ഗ്രാം

കുരുമുളക് പൊടി: 10 ഗ്രാം

മുട്ട-1

ഗരം മസാല പൊടി: 10 ഗ്രാം

തക്കാളി കെച്ചപ്പ്: 50 മില്ലി

Also Read : ഇനി അരിയരച്ച് കഷ്ടപ്പെടേണ്ട ! അരി അരയ്ക്കാതെ ഞൊടിയിടയിലുണ്ടാക്കാം കിടിലന്‍ നെയ്യപ്പം

കറിവേപ്പില: 2 ഗ്രാം

പച്ചമുളക്: 5 ഗ്രാം

വെളിച്ചെണ്ണ

മൈദ : 10 ഗ്രാം

നാരങ്ങ നീര്: 20 മില്ലി

മുളക് ചതച്ചത്: 15 ഗ്രാം

ഉള്ളി അരിഞ്ഞത്: 30 ഗ്രാം

തയാറാക്കുന്ന വിധം

കാടയെ വൃത്തിയാക്കി എടുക്കാം.

ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കശ്മീരി മുളകുപൊടിയും മഞ്ഞപൊടിയും ഉപ്പും പെരുംജീരകവും ഗരം മസാലയും മൈദയും അരിപ്പൊടിയും മുട്ടയും കുരുമുളക് പൊടിയും എല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.

ശേഷം തിളച്ച വെള്ളിച്ചെണ്ണയിലിട്ട് വറുത്തെടുക്കാം.

ശേഷം മറ്റൊരു മസാലക്കൂട്ട് തയാറാക്കണം.

Also Read  : അരിയും ഉഴുന്നുമൊന്നും വേണ്ട; വെറും അഞ്ച് മിനുട്ടിനുള്ളില്‍ കിടിലന്‍ ദോശ റെഡി

കാട വറുത്തു കോരിയ എണ്ണ മറ്റൊരു പാനില്‍ ചേര്‍ത്തിട്ട് അതില്‍ വെളുത്തുള്ളിയും ഇഞ്ചിയും സവാളയും ചേര്‍ത്ത് നന്നായി വഴറ്റാം.

ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി സോസും ചതച്ച മുളകും ചേര്‍ത്ത് ഇളക്കാം.

അതിലേക്ക് കാട ഫ്രൈയും പച്ചമുളക് ചെറുതായി അരിഞ്ഞതും മല്ലിയിലയും കറിവേപ്പിലയും ചേര്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News