കാന്താരിമുളക് എടുക്കാനുണ്ടോ? ഞൊടിയിടയിലുണ്ടാക്കാം കാന്താരി ബീഫ്

കാന്താരി ബീഫ് കഴിച്ചിട്ടുണ്ടോ നിങ്ങള്‍ ? നല്ല എരിവും ബീഫിന്റെ രുചിയും കൂടി ചേര്‍ന്ന നല്ല കിടിലന്‍ കാന്താരി ബീഫ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ വെറും പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം ഒട്ടും മധുരിക്കാതെ കാരറ്റ് കറി

ചേരുവകള്‍

1.വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂണ്‍

2.കടുക് – അര ചെറിയ സ്പൂണ്‍

3.ഇഞ്ചി അരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍

വെളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍

ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത്

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

4.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര വലിയ സ്പൂണ്‍

പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍

5.തക്കാളി – ഒന്ന്, അരിഞ്ഞത്

6.ബീഫ് വൃത്തിയാക്കി ചതുരക്കഷണങ്ങളാക്കിയത് – 150 ഗ്രാം

7.കാന്താരി മുളക് – ആറ്

പച്ചമുളക് – രണ്ട്

ഇഞ്ചി അരിഞ്ഞത് – അര വലിയ സ്പൂണ്‍

വെളുത്തുള്ളി അരിഞ്ഞത് – അര വലിയ സ്പൂണ്‍

കറിവേപ്പില – രണ്ടു തണ്ട്

ഏലയ്ക്ക – അഞ്ച്

കറുവാപ്പട്ട – ഒരു കഷണം

കുരുമുളക് – അര വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

8.തേങ്ങാപ്പാല്‍ – രണ്ടു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക.

ചുവന്നുള്ളി ബ്രൗണ്‍ നിറമാകുമ്പോള്‍ ചെറുതീയിലാക്കി നാലാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിക്കുക.

മസാല മൂത്ത മണം വരുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റണം.

Also Read : തീതുപ്പുന്ന മയില്‍; 87 ലക്ഷം പേര്‍ കണ്ട വീഡിയോയ്ക്ക് പിന്നില്‍

ഇതിലേക്ക് ഇറച്ചിക്കഷണങ്ങളും ചേര്‍ത്തിളക്കി ചെറുതീയില്‍ വേവിക്കുക.

ആവി വരുമ്പോള്‍ ഏഴാമത്തെ ചേരുവ മയത്തില്‍ അരച്ചതും ചേര്‍ത്ത് ഇറച്ചി നന്നായി വേവിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News