വളരെ സിംപിളായി കപ്പലണ്ടി മിഠായി ഇനി വീട്ടിലുണ്ടാക്കാം. നല്ല മധുരമൂറുന്ന കിടിലന്‍ കപ്പലണ്ടി മിഠായി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
പച്ച നിലക്കടല – 2 കപ്പ്
ശര്‍ക്കര – ഒന്നര കപ്പ്
നെയ്യ്
ആവശ്യത്തിന് വെള്ളം
തയ്യാറാക്കുന്ന വിധം
അടിവശം കട്ടിയുള്ള ഒരു പാനില്‍ 2 കപ്പ് നിലക്കടല ചേര്‍ത്ത് കുറഞ്ഞ തീയില്‍ വറുത്തെടുക്കുക.
നിലക്കടല വറുത്തുകഴിഞ്ഞാല്‍ തണുപ്പിച്ച് തൊലി നീക്കം ചെയ്യാം.
ചെറിയ രീതിയില്‍ കടല പൊടിച്ചെടുക്കുക
ഒരു പാനില്‍ 1½ കപ്പ് ശര്‍ക്കര എടുത്ത് 2 ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് ശര്‍ക്കര ഉരുകുന്നത് വരെ ഇളക്കുക.
ശര്‍ക്കര പാനി കട്ടിയാകുന്നതു വരെ 5 മിനിറ്റ് കുറഞ്ഞ തീയില്‍ തിളപ്പിക്കുക.
തീ കുറച്ച ശേഷം വറുത്ത നിലക്കടല ചേര്‍ത്ത് ഇളക്കുക, ഇനി ശേഷം തീ ഓഫ് ചെയ്യാം.
ഇനി അല്‍പം നെയ്യ് അല്ലെങ്കില്‍ എണ്ണ ഉപയോഗിച്ച് ഒരു പ്ലേറ്റ് ഗ്രീസ് ചെയ്യുക.
തയ്യാറാക്കി വെച്ച ശര്‍ക്കര, നിലക്കടല മിശ്രിതം പ്ലേറ്റിലേക്ക് മാറ്റുക.
ഇത് പ്ലേറ്റില്‍ തുല്യമായി പരത്തുക. ഒരു മിനിറ്റ് തണുക്കാന്‍ അനുവദിക്കുക
ശേഷം ഇഷ്ടമുള്ള രീതിയില്‍ കത്തി ഉപയോഗിച്ച് മുറിയ്ക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here