സീ ഫുഡ് ആരാധകരുടെ പ്രിയപ്പെട്ട ഒന്നാണ് ഞണ്ടു കൊണ്ടുള്ള വിഭവങ്ങൾ. ഷാപ്പിലെത്തിയാലും പലരും ആദ്യം ഓർഡർ ചെയ്യുന്നത് ഞണ്ടും കൊണ്ടുള്ള വിഭവങ്ങൾ ഒക്കെയാവും. ഷാപ്പുകളിൽ മാത്രമല്ല, വീടുകളിലും രുചിയൂറും രീതിയിൽ ഞണ്ട് തയാറാക്കാം.
- 500 ഗ്രാം ഞണ്ട്
- 2 ടീസ്പൂൺ വെളിച്ചെണ്ണ
- 1 ടീസ്പൂൺ അരിഞ്ഞ ഇഞ്ചി
- 1 ടീസ്പൂൺ അരിഞ്ഞ വെളുത്തുള്ളി
- കറിവേപ്പില
- 1 സവാള അരിഞ്ഞത്
- ഉപ്പ് ആവശ്യത്തിന്
- 2 ടീസ്പൂൺ കശ്മീരി മുളകുപൊടി
- 1 ടീസ്പൂൺ മുളകുപൊടി
- 1/2 ടീസ്പൂൺ മഞ്ഞൾ പൊടി
- 1 ടീസ്പൂൺ മല്ലിപ്പൊടി
ALSO READ; ക്രിസ്പിയാണ് സ്‌പൈസിയും; തട്ടുകട സ്റ്റൈലില്‍ തയ്യാറാക്കാം മുളക് ബജി
എങ്ങനെ തയ്യാറാക്കാം?
പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കാം. ഞണ്ടിനെ വൃത്തിയാക്കിയെടുക്കുക. മറ്റൊരു ചട്ടിയിലേക്ക് അതിനെ മാറ്റിയ ശേഷം അതിലേക്ക് കറിവേപ്പില, മഞ്ഞപൊടി, ഉപ്പ്, കുടംപുളിയും അതിന്റെ വെള്ളവും തക്കാളി അരിഞ്ഞതും ഇത്തിരി വെള്ളവും ചേർത്ത് അടച്ച്‍വച്ച് വേവിക്കാം.
ഈ സമയംകൊണ്ട് റോസ്റ്റ് ഉണ്ടാക്കാം. മൂപ്പിച്ച് വഴറ്റിയെടുത്ത ഉള്ളിയിലേക്ക് മല്ലിപൊടി, മുളക്പൊടി, മസാല, മഞ്ഞപൊടി എന്നിവക്കൊപ്പം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഗ്രേവിയാക്കാം. ഈ ഗ്രേവി വെന്ത ഞണ്ടിലേക്ക് ചേർക്കണം. കൂടെ കുരുമുളക്പൊടിയും പെരുംജീരകപൊടിയും മസാലപൊടിയും വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കാം. ഞണ്ട് ചെറിയ തീയിൽ രണ്ടുമിനിറ്റ് നേരം അടച്ച‍്‍വച്ച് വേവിച്ചെടുക്കാം. വേണമെങ്കിൽ തീ അണച്ച ശേഷം ഇത്തിരി കട്ടിയുള്ള തേങ്ങാപ്പാലും ചേർക്കാവുന്നതാണ്. രുചിയൂറും ഞണ്ട് റോസ്റ്റ് റെഡിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here