ബ്രേക്ക്ഫാസ്റ്റിന് പൂരിക്കൊപ്പം ഒരു വെറൈറ്റി കിഴങ്ങുകറി ആയാലോ ?

ബ്രേക്ക്ഫാസ്റ്റിന് പൂരിക്കൊപ്പം ഒരു വെറൈറ്റി കിഴങ്ങുകറി ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ കിഴങ്ങുകറി തയ്യാറാക്കാന്‍ വെറും അരമണിക്കൂര്‍മതി. നല്ല ടേസ്റ്റി ആയിട്ടുള്ള കിഴങ്ങുികറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഉരുളക്കിഴങ്ങ് – 1 (വലുത്)

വലിയ സവാള – 1 നീളത്തില്‍ അരിഞ്ഞത്

പഞ്ചസാര – രണ്ടു നുള്ള്

കാരറ്റ് – 1

വെളുത്തുള്ളി – 3 അല്ലി

പച്ചമുളക് – 3

ഉപ്പ് – 3 /4 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

ചിക്കന്‍ മസാല – അര ടീസ്പൂണ്‍

വെള്ളം – ഒരു കപ്പ് / 250 മില്ലി

വെളിച്ചെണ്ണ /ഏതെങ്കിലും മണമില്ലാത്ത ഓയില്‍ – 2 ടേബിള്‍സ്പൂണ്‍

പശുവിന്‍ പാല്‍ – കാല്‍ കപ്പ് തൊട്ട് അരക്കപ്പ് വരെ

താളിയ്ക്കാന്‍

കടുക് – ഒരു ടീസ്പൂണ്‍

പെരുംജീരകം – ഒരു ടീസ്പൂണ്‍

ഉഴുന്ന് – അര ടീസ്പൂണ്‍

ഉള്ളി – 1

ഉണക്കമുളക് – 2

വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍

കറിവേപ്പില

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്, കാരറ്റ്, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ മീഡിയം തീയില്‍ രണ്ടു വിസില്‍ വരുന്നതുവരെ വേവിക്കുക.

ആവി പുറത്തുപോയതിനു ശേഷം പ്രഷര്‍ കുക്കര്‍ തുറന്ന് കിഴങ്ങും കാരറ്റും ഒരു തവി കൊണ്ട് ഉടയ്ക്കുക

ഒരു ഫ്രൈയിങ് പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക.

അരിഞ്ഞു വച്ചിരിക്കുന്ന സവാള രണ്ടു നുള്ള് പഞ്ചസാരയും ചേര്‍ത്ത് ഗോള്‍ഡന്‍ കളറില്‍ വറുത്തെടുക്കുക.

വറുത്തെടുത്ത സവാളയില്‍ ഉടച്ചുവച്ച വെജിറ്റബിള്‍സ് ചേര്‍ക്കുക. ഒന്നു തിളച്ചുവരുമ്പോള്‍ പാല്‍ ചേര്‍ക്കുക,

ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.

എണ്ണ ചൂടാക്കി കടുകു വറുത്ത് ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News