ഇത് ഒരെണ്ണം മാത്രം മതി, ഉച്ചയ്ക്ക് ഒരുപറ ചോറുണ്ണാന്‍ ഒരു കിടിലന്‍ കറി

cauliflower masala

ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാന്‍ നമുക്ക് ഒരു സ്‌പെഷ്യല്‍ കിടിലന്‍ കറി തയ്യാറാക്കിയാലോ ? നാവില്‍ കപ്പലോടുന്ന രുചിയില്‍ ഒരു കിടിലന്‍ കോളിഫ്‌ലവര്‍ കറി നമുക്ക് സിംപിളായി വീട്ടിലുണ്ടാക്കാം.

ചേരുവകള്‍

കോളിഫ്‌ലവര്‍- 1

കറുവപ്പട്ട- 1

ഏലയ്ക്ക- 2

ഗ്രാമ്പൂ-5

പെരുംജീരകം- 1ടീസ്പൂണ്‍

വഴനയില- 1

സവാള- 2

വെളുത്തുള്ളി- 6 അല്ലി

ഇഞ്ചി- ആവശ്യത്തിന്

അണ്ടിപരിപ്പ്- 15

തക്കാളി- 1

വെള്ളം- ആവശ്യത്തിന്

വെളിച്ചെണ്ണ- 2 ടേബിള്‍സ്പൂണ്‍

ഗ്രീന്‍പീസ്- 1/2 കപ്പ്

ജീരകം- 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍

കാശ്മീരിമുളകുപൊടി- 2 ടീസ്പൂണ്‍

ജീരകപ്പൊടി- 1 ടീസ്പൂണ്‍

മല്ലിപ്പൊടി- 1 ടീസ്പൂണ്‍

ഗരംമസാല- 1/2 ടീസ്പൂണ്‍

ഉപ്പ്- 1 ടീസ്പൂണ്‍

വെള്ളം- 1 1/2 കപ്പ്

കസൂരിമേത്തി- ആവശ്യത്തിന്

മല്ലിയില- ആവശ്യത്തിന്

Also Read : പഞ്ചസാര വേണ്ടേ വേണ്ട ! ഞൊടിയിടയില്‍ മധുരമൂറും ലഡു റെഡി

തയ്യാറാക്കുന്ന വിധം

കോളിഫ്‌ലവര്‍ കഷ്ണങ്ങളാക്കി അടര്‍ത്തിയെടുത്തിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി, എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. മസാല പുരട്ടിയ കോളിഫ്‌ലവര്‍ വേവിക്കാം.

പാന്‍ അടുപ്പില്‍ വച്ച് ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് ഒരു കറുവപ്പട്ട, രണ്ട് ഏലയ്ക്ക, അഞ്ച് ഗ്രാമ്പൂ, ഒരു ടീസ്പൂണ്‍ പെരുംജീരകം, ഒരു വഴനയില എന്നിവ ചേര്‍ത്ത് വഴറ്റാം.

ഇടത്തരം വലിപ്പമുള്ള രണ്ട് സവാള ചെറുതായി അരിഞ്ഞതും ആറ് വെളുത്തുള്ളി അല്ലിയും, ചെറിയ കഷ്ണം ഇഞ്ചിയും ചേര്‍ത്ത് വഴറ്റുക.

വറുത്തെടുത്ത അണ്ടിപരിപ്പ് ഇതിലേക്ക് ചേര്‍ക്കൂ. ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞതു കൂടി ചേര്‍ത്ത് ഇളക്കി വഴറ്റിയെടുക്കാം.

പച്ചക്കറികള്‍ വെന്തതിനു ശേഷം അരച്ച് മാറ്റി വയ്ക്കാം. അടി കട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് അരപ്പ് ചേര്‍ത്തിളക്കാം.

കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ട് ടീസ്പൂണ്‍ കാശ്മീരിമുളകുപൊടി, ഒരു ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കാം.

ഒന്നര കപ്പ് വെള്ളം ഒഴിച്ച് കോളിഫ്‌ലവര്‍ ചേര്‍ത്ത് അടച്ചു വച്ച് തിളപ്പിക്കാം. തിളച്ച് കുറുകി വരുമ്പോള്‍ കസൂരിമേത്തി പൊടിച്ചതും, മല്ലിയിലും ചേര്‍ത്ത് അടുപ്പണയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News