വെറും പത്ത് മിനുട്ട് മതി, നല്ല കിടിലന്‍ മത്തങ്ങ എരിശ്ശേരി റെഡി

വെറും പത്ത് മിനുട്ട് മതി, നല്ല കിടിലന്‍ എരിശ്ശേരി റെഡി. നല്ല നാടന്‍ രുചിയില്‍ മത്തങ്ങ എരിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

മത്തങ്ങ അര കിലോ

വന്‍പയര്‍ 100 ഗ്രാം

തേങ്ങ (ചിരകിയത്) 1 എണ്ണം

പച്ചമുളക് 3 എണ്ണം

കറിവേപ്പില 2 ഇതള്‍

വറ്റല്‍ മുളക് 3 എണ്ണം

ചുവന്നുള്ളി 2 എണ്ണം

കടുക് 1 ടീസ്പൂണ്‍

ജീരകം കാല്‍ സ്പൂണ്‍

വെളിച്ചെണ്ണ ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം മത്തങ്ങ തൊലി കളഞ്ഞ്, ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിച്ച് ഉടച്ചെടുക്കുക.

ശേഷം പയര്‍ വേവിച്ചതും ചിരകിയ തേങ്ങയുടെ കാല്‍ ഭാഗവും ജീരകവും ഉള്ളിയും ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് കറിയില്‍ ചേര്‍ത്ത് തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.

ശേഷം ബാക്കി തേങ്ങ ചിരകിയത് അതിലിട്ട് ഇളക്കി ചുവന്നുവരുമ്പോള്‍ കറിയില്‍ ചേര്‍ത്തിളക്കി കുറച്ചുനേരം അടച്ചുവച്ച ശേഷം ഉപയോഗിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News