രാത്രിയില്‍ ക‍ഴിക്കാം മില്ലറ്റ് സാലഡ്; ‍അമിതവണ്ണം കുറയും ആ‍ഴ്ചകള്‍ക്കുള്ളില്‍

രാത്രിയില്‍ ക‍ഴിക്കാം കിടിലന്‍ രുചിയില്‍  മില്ലറ്റ് സാലഡ്. അമിത വണ്ണമുള്ളവര്‍ക്ക് രാത്രിയില്‍ പറ്റിയ നല്ലൊരു സാലഡ് ആണ് മില്ലറ്റ് സാലഡ്.  മില്ലറ്റ് സാലഡ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

മില്ലെറ്റ്- 1 കപ്പ്

ക്യാരറ്റ്, സ്വീറ്റ് കോണ്‍, കുക്കുമ്പര്‍- 1 കപ്പ് (ചെറുതായി അരിഞ്ഞത്)

ഇഞ്ചി ചെറുതായി അരിഞ്ഞത്- 1 സ്പൂണ്‍

നാരങ്ങാനീര്- 2 ടേബിള്‍ സ്പൂണ്‍

തേങ്ങ ചിരകിയത്- കാല്‍ കപ്പ്

കുരുമുളക് പൊടി- കാല്‍ സ്പൂണ്‍

ബദാം- 10 എണ്ണം

മാതളം ഉതിര്‍ത്തത്- 1 പിടി

തയ്യാറാക്കുന്ന രീതി

മില്ലെറ്റ് 6-8 മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക

ശേഷം ഒന്നര കപ്പ് വെള്ളത്തില്‍ വേവിച്ചെടുക്കുക.

പച്ചക്കറികളെല്ലാം ആവി കയറ്റിയെടുക്കുക

ഒരു ബൗളില്‍ വേവിച്ച മില്ലെറ്റും പച്ചക്കറികളും ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് ഇളക്കുക

ഇതിലേക്ക് ഇഞ്ചിയും കുരുമുളകുപൊടിയും ചേര്‍ക്കുക.

മാതളം ഉതിര്‍ത്തത്, ബദാം എന്നിവ കൂടി ചേര്‍ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News