സദ്യയ്ക്ക് വിളമ്പുന്ന അതേരുചിയില്‍ മധുരമൂറും ക്രീമി പാലട പായസം വീട്ടില്‍ പ്രഷര്‍കുക്കറിലുണ്ടാക്കാം !

palada payasam

സദ്യയ്ക്ക് വിളമ്പുന്ന അതേരുചിയില്‍ മധുരമൂറും ക്രീമി പാലട പായസം വീട്ടില്‍ പ്രഷര്‍കുക്കറിലുണ്ടാക്കാം. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പാലട പായസം വളരെ സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

അട – 125 ഗ്രാം / 1 കപ്പ് (ചെറിയ അട)

തിളപ്പിച്ച വെള്ളം – 2 കപ്പ്

കട്ടിയുള്ള പാല്‍ – 1 1/2 ലിറ്റര്‍

പഞ്ചസാര – 1 1/2 കപ്പ്

ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍

നെയ്യ് – 1 ടേബിള്‍സ്പൂണ്‍

കശുവണ്ടി

ഉണക്കമുന്തിരി

ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്നവിധം

ഒരു കപ്പ് അട തിളപ്പിച്ച വെള്ളത്തില്‍ ഇട്ട് 10 – 15 മിനിറ്റ് അടച്ചുവെക്കാം.

അതിനുശേഷം ഈ വെള്ളം മാറ്റി മൂന്ന് തവണ തണുത്തവെള്ളത്തില്‍ കഴുകി ഊറ്റി മാറ്റി വെക്കുക.

കുക്കറില്‍ 1 1/2 ലിറ്റര്‍ പാല്‍ ഒഴിച്ച് തിളപ്പിച്ചെടുക്കാം

പാല് തിളച്ചുവരുമ്പോ അതിലേക് പഞ്ചസാര ചേര്‍ത്തുകൊടുക്കാം.

പഞ്ചസാര അലിഞ്ഞതിനുശേഷം അതിലേക്കു കുക്ക് ചെയ്തുവെച്ച അട ഇട്ട് നന്നായി ഇളക്കിയെടുക്കാം.

ഈ കുക്കര്‍ അടച്ചുവെച്ചിട്ട് കുക്കറിന്റെ വിസില്‍/വെയിറ്റ് എടുത്തുമാറ്റണം.

തുടര്‍ന്ന് ചെറിയ തീയില്‍ കുക്ക് ചെയ്യാം.

ആവി വന്നുതുടങ്ങിയാല്‍ കുക്കറിന്റെ വിസില്‍/വെയിറ്റ് ഇട്ടിട് 25 മിനിറ്റ് ചെറിയ തീയില്‍ കുക്ക് ചെയ്യുക.

അതിനുശേഷം തീ ഓഫ് ചെയ്യാം.

കുക്കറിലെ ആവി പോയതിനുശേഷം കുക്കറിന്റെ മൂടി തുറന്നു നോക്കാം.

പിന്നീട് ഇതിലേക്ക് ഏലക്കാപൊടിയും ഒരുനുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കാം.

ഒരു ചെറിയ പാത്രം ചൂടാക്കി അതിലേക് നെയ്യ് ഒഴിച്ചുകൊടുക്കാം.

നെയ്യ് ചൂടായിക്കഴിഞ്ഞാല്‍ ചെറിയ തീയില്‍ കശുവണ്ടിയും മുന്തിരിയും വറത്തെടുക്കുക.

ഇത് പായസത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News