ചോറിന് ഇന്ന് കറിയൊന്നുമില്ലേ…. സിംപിളായി തയ്യാറാക്കാം പപ്പട തോരന്‍

ചോറിന് ഇന്ന് കറിയൊന്നുമില്ലേ ? സിംപിളായി തയ്യാറാക്കാം പപ്പട തോരന്‍. നല്ല കിടിലന്‍ രുചിയില്‍ പപ്പട തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പപ്പടം – 15

തേങ്ങ ചിരകിയത് – 1 കപ്പ്

പച്ചമുളക് – 4

വറ്റല്‍ മുളക്് – 2

ചുവന്നുള്ളി – (കടുക് താളിക്കുന്നതിനായി നന്നായി അരിഞ്ഞത്)

വെളിച്ചെണ്ണ – 1/4 കപ്പ്

കടുക് – 1/2 ടീസ്പൂണ്‍

കറിവേപ്പില

ഉപ്പ്

തയ്യാറാക്കുന്ന വിധം

ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്സിയിലിട്ട് ചതച്ചെടുക്കുക.

പപ്പടം സാധാരണ ചെയ്യുന്നതു പോലെ ചെറുതായി വറുത്തെടുത്ത് പൊടിച്ചെടുക്കുക.

ഇതിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേര്‍ത്ത് ഇളക്കുക.

കടുക് പൊട്ടുമ്പോള്‍ വറ്റല്‍ മുളകും , ചുവന്നുളളിയും, കറിവേപ്പിലയും ചേര്‍ക്കുക.

ഇതിലേക്ക് പപ്പടം – തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News