ഊണിനൊപ്പം നല്ല ക്രിസ്പി ഉരുളക്കിഴങ്ങ് ഫ്രൈ ആയാലോ ?

ഊണിനൊപ്പം നല്ല ക്രിസ്പി ഉരുളക്കിഴങ്ങ് ഫ്രൈ ആയാലോ ? വളരെ സിംപിളായി നല്ല കിടിലന്‍ രുചിയില്‍ ഉരുളക്കിഴങ്ങ് ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

1. ഉരുളകിഴങ്ങ് – 2 എണ്ണം

2. കടുക് – 1/2 ടീസ്പൂണ്‍

3. കായപ്പൊടി – 1/4 ടീസ്പൂണ്‍

4. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

5. മുളകുപൊടി – 1 ടീസ്പൂണ്‍

6. ജീരകപ്പൊടി – 1/4 ടീസ്പൂണ്‍

7. ഗരം മസാല – 1/4 ടീസ്പൂണ്‍

8. കറിവേപ്പില – 1 തണ്ട്

9. ഉപ്പ് – ആവശ്യത്തിന്

10. എണ്ണ – 11/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

അതിലേക്കു കായപ്പൊടി ഇട്ട് നന്നായി ഇളക്കുക.

അരിഞ്ഞു വച്ച ഉരുളക്കിഴങ്ങും ഉപ്പും ഇട്ട് നന്നായി ഒരു മിനിറ്റ് വറക്കുക.

അതിനുശേഷം അടച്ചു വച്ചു വേവിക്കുക.

അതിലേക്കു മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കുക.

അതിനു ശേഷം ഗരം മസാല ഇട്ട് കൊടുത്ത് ഫ്രൈ ചെയ്യുക.

അവസാനം കറിവേപ്പില കൂടി ഇട്ട് ഒരു 2 മിനിറ്റ് ഇളക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News