പത്ത് മിനുട്ട് മതി, കിടിലന്‍ ചെമ്മീന്‍ അച്ചാര്‍ റെഡി

പത്ത് മിനുട്ട് മതി, കിടിലന്‍ ചെമ്മീന്‍ അച്ചാര്‍ റെഡി. നല്ല കിടിലന്‍ രുചിയില്‍ പെട്ടന്ന് കേടുവരാത്ത രീതിയില്‍ ടേസ്റ്റി ചെമ്മീന്‍ അച്ചാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ആവശ്യമുള്ള സാധനങ്ങള്‍

ചെമ്മീന്‍ -500 ഗ്രാം

വെളുത്തുള്ളി -അര കപ്പ്

ഇഞ്ചി -അര കപ്പ്

പച്ചമുളക് -നാല് എണ്ണം

മഞ്ഞള്‍പ്പൊടു -അര ടീസ്പൂണ്‍

മുളക് പൊടി -ഒരു ടേബിള്‍ സ്പൂണ്‍

കശ്മീരി മുളക്പൊടി -അര ടീസ്പൂണ്‍

നല്ലെണ്ണ -മുക്കാല്‍ കപ്പ്

കടുക് -അര ടീസ്പൂണ്‍

ഉലുവ -അര ടീസ്പൂണ്‍

കായം -കാല്‍ ടീസ്പൂണ്‍

ഉപ്പ് -ഒരു ടേബിള്‍ സ്പൂണ്‍

കുരുമുളക് -അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ചെമ്മീന്‍ നന്നായി വൃത്തിയാക്കിയെടുക്കുക.

ഈ ചെമ്മീനിലേക്ക് മുളക്പൊടി, മഞ്ഞള്‍പൊടി, കശ്മീരി മുളക് പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തതിന് ശേഷം അഞ്ച് മിനിറ്റ് ഇത് മസാല പിടിക്കാനായി മാറ്റിവയ്ക്കണം.

ശേഷം എണ്ണയിലിട്ട് വറത്ത്കോരി മാറ്റി വയ്ക്കാം.

മറ്റൊരുപാനില്‍ എണ്ണ ഒഴിച്ച് അതിലേക്ക് കടുക്, ഉലുവ എന്നിവ ഇടുക.

അതിനുശേഷം മുളക്പൊടി, മഞ്ഞള്‍പൊടി, കശ്മീരി മുളക് പൊടി എന്നിവ ഇട്ട് വഴറ്റുക.

ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക.

അതിനുശേഷം ചെമ്മീന്‍ ഇതിലിട്ട് മിക്സ് ചെയ്യുക.

ഉലുവ, കായം, കടുക്, കുരുമുളക് എന്നിവ വറുത്ത് പൊടിച്ച് ഈ അച്ചാറിലേക്ക് ചേര്‍ക്കാം.

ശേഷം വിനാഗിരി ഒഴിക്കാം.

അവാസാനം കടുക്, കറിവേപ്പിലയും എണ്ണയില്‍ താളിച്ച് ഈ അച്ചാറിലേക്ക് ഇടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News