ഇന്നത്തെ ഊണ് ഒരു വെറൈറ്റി ആയാലോ? സിംപിളായി തയ്യാറാക്കാം പുതിന റൈസ്

ഇന്ന് ഉച്ചയ്ക്ക് ഊണ് ഒരു വെറൈറ്റി ആയാലോ? സിംപിളായി തയ്യാറാക്കാം പുതിന റൈസ്. നല്ല കിടിലന്‍ രുചിയില്‍ പുതിന റൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍

പുതിനയില – ചെറിയ കെട്ട്

മല്ലിയില – കുറച്ച്

സവാള – ഒരെണ്ണം

ഇഞ്ചി – ചെറിയ കഷണം

പച്ചമുളക് – 5 എണ്ണം

പച്ചരി – ഒന്നര കപ്പ്

നെയ്യ് – ഒരു വലിയ സ്പൂണ്‍

ജീരകം – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സവോള കൊത്തിയരിയുക, അതു പോലെ ഇഞ്ചി പൊടിയായി അരിയുക.

അരി നന്നായി വേവിച്ച് ഊറ്റി വെക്കുക.

പുതിനയിലയും മല്ലിയിലയും വൃത്തിയാക്കി സവാളയും ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് നന്നായി അരക്കുക.

പരന്ന പാത്രത്തില്‍ നെയ്യ് ചൂടാക്കി ജീരകം മൂപ്പിച്ച ശേഷം വേവിച്ച ചോറും അരച്ച ചട്നിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങിവെക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News