രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? എങ്കില്‍ ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ പുട്ട്. വെറും പത്ത് മിനുട്ടിനുള്ളില്‍ ചോളം പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ചോളം പുട്ടുപൊടി – ½ കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചോളം പുട്ടുപൊടി ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു വയ്ക്കുക.
ഇനി തേങ്ങ ചിരകിയശേഷം ഒരു പുട്ടുകുട ത്തില്‍ വെള്ളം ഒഴിച്ച് നന്നായി തിളച്ചു കഴിയുമ്പോള്‍ പുട്ടുകുറ്റിയില്‍ ആദ്യം രണ്ട് ടീസ്പൂണ്‍ തേങ്ങ ചിരകിയത് ഇടുക.
അതിനുശേഷം ചോളം പുട്ടുപൊടി കുറച്ച് ഇടുക ഇതിനു മുകളിലായി കുറച്ച് തേങ്ങചിരകിയതും ഇടുക
Also Read : ഇനി അരിയരച്ച് കഷ്ടപ്പെടേണ്ട ! അരി അരയ്ക്കാതെ ഞൊടിയിടയിലുണ്ടാക്കാം കിടിലന്‍ നെയ്യപ്പം
ഇതേ ക്രമത്തില്‍ പുട്ടുപൊടിയും ഇതിന്റെയെല്ലാം മേലെ ഓരോ ലെയറായി തേങ്ങ ചിരകിയതും ഇട്ട് പുട്ടുകുറ്റി അടച്ച് പുട്ട് വേവിക്കുക.
പുട്ട് കുറ്റിയുടെ മുകളില്‍കൂടി നന്നായി ആവി വന്നതിനു ശേഷം തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് പുട്ട് കുത്തിയിടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here