സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ മാങ്ങ അച്ചാര്‍ ഇനി വീട്ടിലുണ്ടാക്കാം

സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ മാങ്ങ അച്ചാര്‍ ഇനി വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ മാങ്ങ അച്ചാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമായ സാധനങ്ങള്‍

മാങ്ങ കഷണങ്ങളാക്കിയത് – 1 കപ്പ്

വറ്റല്‍ മുളക് – 2

കായപ്പൊടി – 1 ടേബിള്‍സ്പൂണ്‍

പച്ചമുളക് അരിഞ്ഞത് – 1

മുളക്പൊടി – 3 ടേബിള്‍സ്പൂണ്‍

ഉലുവ (വറുത്തു പൊടിച്ചത്) – 1 ടേബിള്‍സ്പൂണ്‍

കടുക് – 1 ടീസ്പൂണ്‍

നല്ലെണ്ണ – 2 ടേബിള്‍സ്പൂണ്‍

കറിവേപ്പില

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ നല്ലെണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച ശേഷം തീയണക്കുക.

ഇതിലേക്ക് മുളകുപൊടി, കായം, ഉലുവപ്പൊടി എന്നിവ ചേര്‍ത്തിളക്കിയ ശേഷം തീ കത്തിക്കാം.

ഒരല്‍പം വെളളമൊഴിച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കുക.

വീണ്ടും തീയണച്ച് കഷണങ്ങളാക്കിയ മാങ്ങയും പച്ചമുളകും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ആവശ്യത്തിന് ഉപ്പു കൂടി ചേര്‍ത്താല്‍ മാങ്ങ അച്ചാര്‍ തയ്യാറായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News