പച്ചക്കറികള്‍ ഒന്നും വേണ്ടേ വേണ്ട; ഇതുമാത്രമുണ്ടെങ്കില്‍ നല്ല കിടിലം സാമ്പാര്‍ റെഡി

പച്ചക്കറികള്‍ ഒന്നുമില്ലാതെ നമുക്കൊരു സാമ്പാര്‍ വെച്ചാലോ ? കൊച്ചുള്ളി മാത്രം ഉപയോഗിച്ച് നല്ല കിടിലന്‍ സാമ്പാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഉള്ളി – ഒരു പിടി

തേങ്ങ – കാല്‍ മുറി ചിരകിയത്

സാമ്പാര്‍ പരിപ്പ്- കാല്‍ കപ്പ്

തക്കാളി – 1

എണ്ണ- ടേബിള്‍ സ്പൂണ്‍

വാളന്‍പുളി (പിഴുപുളി) – ഒരു നെല്ലിക്കാ വലുപ്പത്തില്‍

പച്ചമുളക്- 2

കറിവേപ്പില- 2 തണ്ട്

സാമ്പാര്‍ പൊടി – 2 ടേബിള്‍ സ്പൂണ്‍

കാശ്മീരി മുളക്‌പൊടി – 1 ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി- കാല്‍ ടി സ്പൂണ്‍

കായം- കാല്‍ ടി സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

മല്ലിയില- രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

കുതിര്‍ത്തുവച്ച സാമ്പാര്‍ പരിപ്പ് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിച്ച് മാറ്റി വയ്ക്കുക.

ഒരു ഫ്രൈയിങ് പാനില്‍ തേങ്ങ ചിരകിയത് വറക്കുക

ബ്രൗണ്‍ നിറമാകുമ്പോള്‍ അതിലേക്ക് സാമ്പാര്‍ പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക

ഇത് തണുത്തതിന് ശേഷം അല്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

ചുവടുകട്ടിയുള്ള കടായിയില്‍എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉള്ളിയിട്ട് ഇളക്കുക.

തക്കാളി ചെറിയ കഷ്ണങ്ങളാക്കി ചേര്‍ത്ത് ഇളക്കുക.

ഇതിലേയ്ക്ക് വേവിച്ച പരിപ്പ് ചേര്‍ക്കാം.

അതിന് ശേഷം കുതിര്‍ത്തു വച്ച പുളി അരിച്ച വെള്ളം ചേര്‍ക്കുക.

ഇത് തിള വരുമ്പോള്‍ അരച്ചുവച്ച തേങ്ങാക്കൂട്ട് ചേര്‍ക്കുക.

ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത ശേഷം കാല്‍ ടി സ്പൂണ്‍ കായപ്പൊടി വിതറി ഇളക്കാം.

വെന്തതിന് ശേഷം ചെറിയ ഉള്ളിയും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുകു പൊട്ടിച്ച് താളിക്കുക.

ഒടുവില്‍ മല്ലിയില ചെറുതായി അരിഞ്ഞിടാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News