ഉച്ചയ്‌ക്കൊരുക്കാം എരിവൂറും കോട്ടയം സ്‌റ്റൈലില്‍ മുളകിട്ട ചൂര കറി

ഉച്ചയ്‌ക്കൊരുക്കാം എരിവൂറും കോട്ടയം സ്‌റ്റൈലില്‍ മുളകിട്ട ചൂര കറി. നല്ല കിടിലന്‍ രുചിയില്‍ ടേസ്റ്റി കാട്ടയം സ്‌റ്റൈലില്‍ മുളകിട്ട ചൂര കറി വയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം

Also Read : കുട്ടികള്‍ പച്ചക്കറി കഴിക്കാറില്ലേ ? എങ്കില്‍ ഉച്ചയ്ക്ക് നല്‍കാം വെജിറ്റബിള്‍ പുലാവ്

ചേരുവകള്‍

ചൂര – 1 കിലോഗ്രാം

മുളകുപൊടി – 3 വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

കുടം പുളി – 5 എണ്ണം

ചെറിയ ഉള്ളി അരിഞ്ഞത് – 1/2 കപ്പ്

ഇഞ്ചി അരിഞ്ഞത് – 1 വലുത്

വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍

ഉലുവ – 1/2 ടീസ്പൂണ്‍

കടുക് -1/4 ടീസ്പൂണ്‍

കറിവേപ്പില

വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

ചൂര നന്നായി കഴുകി മാറ്റി വയ്ക്കുക

ശേഷം ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ എന്നിവ പൊട്ടിക്കുക

അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ,ഇഞ്ചി ,വെളുത്തുള്ളി ,കറിവേപ്പില ,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക.

മുളകുപൊടി ചേര്‍ത്ത് ചെറു തീയില്‍ പച്ച മണം മാറുന്നതു വരെ മൂപ്പിക്കുക

Also Read : ആ രണ്ട് സിനിമകളുടെ പരാജയം വലിയ വിഷമമുണ്ടാക്കിയെന്ന് നടന്‍ റോഷന്‍ മാത്യു

ശേഷം ആവശ്യമയ അളവില്‍ വെള്ളം ചേര്‍ക്കുക.

നന്നായി തിളച്ചു വരുമ്പോള്‍ കുടംപുളി, ഉപ്പ് എന്നിവ ചേര്‍ക്കുക.

ശേഷം മീന്‍ ചേര്‍ക്കുക. 15-20 മിനിറ്റുകൂടി അടുപ്പത്ത് വയ്ക്കുക. ചൂര മുളകിട്ട കറി റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News