ചീര കൊണ്ട് വടയുണ്ടാക്കാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ? എന്നാല്‍ വളരെ സിംപിളായി നമുക്ക് ചീരകൊണ്ട് വടയുണ്ടാക്കാന്‍ സാധിക്കും. കുട്ടികളും മുതിര്‍ന്നവരും ഉരുപോലെ ഇഷ്ടപ്പെടുന്ന രുചിയൂറും ക്രിസ്പി ചീര വട സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
Also Read : ഇതിപ്പോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് അല്ലേ! അവോക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉള്ള ഗുണങ്ങൾ ഇതൊക്കെ…
ചേരുവകള്‍
കടല പരിപ്പ് – 50 ഗ്രാം
ഉഴുന്നു പരിപ്പ് – 200 ഗ്രാം
ജീരകം – 1 ടീസ്പൂണ്‍
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – 1 ഇഞ്ച്
പച്ചനിറത്തിലുള്ള ചീര – 1 പിടി
ഉപ്പ് – പാകത്തിന്
Also Read : ചോറിനൊപ്പം കഴിക്കാൻ പപ്പടം ചമ്മന്തി തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
പരിപ്പ് കഴുകി 3 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വയ്ക്കുക.
വെള്ളം തോര്‍ത്തി തരുതരുപ്പായി അരച്ചെടുക്കുക.
മറ്റ് ചേരുവകളും ചീര ചെറുതായി അരിഞ്ഞതും ചേര്‍ത്തു ഒരുമിച്ച് കുഴയ്ക്കുക.
ഇനി ചെറിയ ഉരുളകളാക്കി കനം കുറച്ച് പരത്തിയെടുക്കാം.
ചൂടായ എണ്ണയിലിട്ട് ചെറു തീയില്‍ വറുത്തെടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here