ഉഴുന്നുവടയും പരിപ്പുവടയും കഴിച്ച് മടുത്തോ ? വൈകുന്നേരം ഒരു വെറൈറ്റി വട ആയാലോ !

ഉഴുന്നുവടയും പരിപ്പുവടയും കഴിച്ച് മടുത്തോ ? വൈകുന്നേരം ഒരു വെറൈറ്റി വട ആയാലോ. വൈകുന്നേരം ചായയ്ക്ക് ചീരകൊണ്ടൊരു കിടിലന്‍ വട ആയാലോ ?

ചേരുവകള്‍

കടല പരിപ്പ് – 50 ഗ്രാം

ഉഴുന്നു പരിപ്പ് – 200 ഗ്രാം

ജീരകം – 1 ടീസ്പൂണ്‍

പച്ചമുളക് – 3 എണ്ണം

ഇഞ്ചി – 1 ഇഞ്ച്

പച്ചനിറത്തിലുള്ള ചീര – 1 പിടി

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

പരിപ്പ് കഴുകി 3 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വയ്ക്കുക.

വെള്ളം തോര്‍ത്തി തരുതരുപ്പായി അരച്ചെടുക്കുക.

മറ്റ് ചേരുവകളും ചീര ചെറുതായി അരിഞ്ഞതും ചേര്‍ത്തു ഒരുമിച്ച് കുഴയ്ക്കുക.

ഇനി ചെറിയ ഉരുളകളാക്കി കനം കുറച്ച് പരത്തിയെടുക്കാം.

ചൂടായ എണ്ണയിലിട്ട് ചെറു തീയില്‍ വറുത്തെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News