വയറും മനസും ഒരുപോലെ തണുപ്പിക്കും; ഇതാ ഒരു വെറൈറ്റി ലൈംജ്യൂസ്

Lime

വയറും മനസും ഒരുപോലെ തണുപ്പിക്കാന്‍ ഇതാ ഒരു വെറൈറ്റി ലൈം. നല്ല കിടിലന്‍ രുചിയില്‍ ഒരു വ്യത്യസ്ത രുചിയില്‍ ലൈം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

നാരങ്ങ- 1-2

ഇഞ്ചി – ഒരു ചെറിയ കഷണം

പഞ്ചസാര/കല്‍ക്കണ്ടം – 2-3 സ്പൂണ്‍

ഏലക്കായ – 2-3

വെള്ളം – ആവശ്യാനുസരണം

ഐസ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നാരങ്ങാ തൊലി കളഞ്ഞു കുരു എല്ലാം മാറ്റുക.

ഒരു ചെറിയ കഷണം തൊലി മാത്രം ബാക്കിവയ്ക്കുക.

ഇഞ്ചി, പഞ്ചസാര, ഏലക്കായ എന്നീ ചേരുവകളും ചേര്‍ത്ത് മിക്‌സിയുടെ ജാറിലിട്ട് കുറച്ചു വെള്ളം ചേര്‍ത്ത് അരയ്ക്കുക.

ഐസ് ആവശ്യമെങ്കില്‍ ചേര്‍ക്കാം. കൂടുതല്‍ വെള്ളം ചേര്‍ത്തോ അല്ലാതെയോ അരിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News