വെറും മൂന്നേ മൂന്ന് ചേരുവകള്‍ മാത്രം മതി; മധുരമൂറും മാംഗോ കുല്‍ഫി വീട്ടിലുണ്ടാക്കാം

വെറും മൂന്നേ മൂന്ന് ചേരുവകള്‍ മാത്രമുണ്ടെങ്കില്‍ മധുരമൂറും മാംഗോ കുല്‍ഫി വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ മാംഗോ കുല്‍ഫി സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മാമ്പഴം – 1 കപ്പ്

പാല്‍ – 2 കപ്പ് (1/2 ലിറ്റര്‍)

പഞ്ചസാര – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

പാലും പഞ്ചസാരയും ചേര്‍ത്തു തിളപ്പിക്കുക. കുറുകി പകുതി ആകുന്നതുവരെ തിളപ്പിക്കണം. പിന്നെ തണുക്കാന്‍ വയ്ക്കുക.

മാമ്പഴം തോല്‍ കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. നല്ലതുപോലെ അരച്ച്, അരിച്ചെടുക്കുക.

മാമ്പഴത്തിലേക്കു പാല്‍ ചേര്‍ത്തു യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അരിച്ചെടുക്കുക.

ഇല്ലെങ്കില്‍ കട്ടിയില്ലാതെ യോജിപ്പിച്ച് എടുക്കുക.

പിന്നെ മൗള്‍ഡിലോ, ഗ്ലാസിലോ ഒഴിച്ച് അലുമിനിയം ഫോയില്‍ വച്ച് കവര്‍ ചെയ്തു, അതിലേക്ക് ഐസ്‌ക്രീം സ്റ്റിക്ക് വച്ചു കൊടുക്കുക.

ഇത് ഫ്രീസറില്‍ 8 മണിക്കൂര്‍ അല്ലെങ്കില്‍ രാത്രി മുഴുവന്‍ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News