ഇതാണ് യഥാര്‍ത്ഥ ലൈം; ഒരു കിടിലന്‍ ലൈം സിംപിളായി തയ്യാറാക്കാം

Mint Lime

തണുത്ത ലൈം ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ ? പുതിന കൂടി ചേര്‍ത്ത ലൈം കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. റസ്റ്റോറന്‍റുകളിലും ബേക്കറികളിലും ഒക്കെ കിട്ടുന്ന അതേ രുചിയില്‍ ഒരു കിടിലന്‍ മിന്‍റ് ലൈം നമുക്ക് സിംപിളായി വീട്ടിലുണ്ടാക്കായാലോ ? വെറും അഞ്ച് മിനുട്ടിനുള്ളില്‍ നല്ല മധുരമൂറുന്ന മിന്‍റ് ലൈം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ചെറുനാരങ്ങ – രണ്ടെണ്ണം

പുതിനയില – എട്ട് എണ്ണം

വെള്ളം – ഒരു കപ്പ്

ഐസ് ക്യൂബ് – ഒരു പിടി

പഞ്ചസാര – രണ്ടു ടേബിള്‍ സ്പൂണ്‍

Also Read : ഇത് ഒരെണ്ണം മാത്രം മതി, ഉച്ചയ്ക്ക് ഒരുപറ ചോറുണ്ണാന്‍ ഒരു കിടിലന്‍ കറി

തയ്യാറാക്കുന്ന വിധം

ചെറുനാരങ്ങ പിഴിഞ്ഞ് നീര് എടുക്കുക

ഈ നീര് മിക്‌സിയുടെ ജാറില്‍ ഒഴിച്ച് അതില്‍ വെള്ളം പഞ്ചസാര എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക.

പിന്നെ പുതിന ഇലയും ഐസ്‌ക്യൂബും ഇട്ട് ഒന്നുകൂടി അടിച്ചെടുക്കുക.

ഇത് അരിച്ചെടുത്ത് ഒരു ഗ്ലാസില്‍ പകര്‍ന്ന് ഉപയോഗിക്കാം.

Also Read : മാധുര്യമൂറുന്ന ഒരു കാലത്തിൻ്റെ ഓർമയ്ക്കായി ഇനിയൊരൽപം മധുരമായാലോ? അതും ആഢംബരമേറിയ അംബാനി ലഡു.!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News