ദാ ഈ ഒരു കറി മാത്രം മതി ഉച്ചയ്ക്ക് ഒരുപറ ചോറുണ്ണാം !

ദാ ഈ ഒരു കറി മാത്രം മതി ഉച്ചയ്ക്ക് ഒരുപറ ചോറുണ്ണാം ! ഏത് കറിയാകും അതാണെന്നാകുമല്ലേ ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത്. നല്ല മധുരവും എരിവും പുളിയുമൊക്കെ ചേര്‍ന്ന പുളിയിഞ്ചി ഉണ്ടെങ്കില്‍ ഉച്ചയ്ക്ക് ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട.

ചേരുവകള്‍

പുളി – 50 ഗ്രാം
ഇഞ്ചി – 2 1/2 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 6 എണ്ണം
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
കായംപൊടി – 1/2 ടീസ്പൂണ്‍
ഉലുവാപ്പൊടി – 1/2 ടീസ്പൂണ്‍
ശര്‍ക്കര – 10 ഗ്രാം
ഉപ്പ് – ആവശ്യത്തിന്

വറുത്തിടാന്‍

കടുക് – 1 ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക് – 3
കറിവേപ്പില
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍

Also Read : വെറും അഞ്ച് മിനുട്ട് മാത്രം മതി, ചായക്കൊപ്പം കഴിക്കാം ഒരു വെറൈറ്റി വട

തയ്യാറാക്കുന്ന വിധം

പുളി മൂന്ന് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതിനു ശേഷം നന്നായി പിഴിഞ്ഞെടുക്കുക.

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം കടുക് ഇടുക.

കടുക് പൊട്ടിയതിനു ശേഷം മുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക.

ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റിയതിനു ശേഷം പൊടികള്‍ ചേര്‍ക്കുക.

പുളിവെള്ളം ഒഴിച്ച് തിളച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.

കുറുകി വരുമ്പോള്‍ ശര്‍ക്കര ചേര്‍ക്കുക.

നന്നായി കുറുകിയാല്‍ ഉലുവാപ്പൊടി ചേര്‍ത്ത് വാങ്ങാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News