റിസ്‌ക്കില്ലാതെ റസ്‌ക്കുണ്ടാക്കാം; ഞൊടിയിടയിലുണ്ടാക്കാം സ്വീറ്റ് റസ്‌ക്

റസ്‌ക് പൊതുവേ വീട്ടിലുണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ് നമ്മുടെയൊക്കെ ധാരണ. എന്നാല്‍ അങ്ങനെയല്ല കേട്ടോ… നല്ല കിടിലന്‍ രുചിയില്‍ വെളരെ കുറഞ്ഞ സമയംകൊണ്ട് നമുക്ക് മധുരമൂറും റസ്‌ക് വീട്ടിലുണ്ടാക്കാം.

ചേരുവകള്‍

മുട്ട – 2 എണ്ണം

പഞ്ചസാര – 1/2 കപ്പ്

വാനില എസന്‍സ് – 1 ടീസ്പൂണ്‍

വിനാഗിരി – 1ടീസ്പൂണ്‍

എണ്ണ – 1/2 കപ്പ്

മൈദ – 1കപ്പ് + 1 ടേബിള്‍സ്പൂണ്‍

ബേക്കിങ് പൗഡര്‍ – 1 ടീസ്പൂണ്‍

ടൂട്ടി ഫ്രുട്ടി – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക

ഇതിലേക്ക് വാനില എസന്‍സ്, വിനാഗിരി, എണ്ണ എന്നിവ ചേര്‍ത്ത് വീണ്ടും മിക്‌സ് ചെയ്യുക.

ഒരു അരിപ്പ വെച്ച് ഇതിലേക്ക് മൈദ, ബേക്കിങ് പൗഡര്‍ എന്നിവ ചേര്‍ത്ത് അരിച്ചെടുക്കുക . ഇത് നന്നായി യോജിപ്പിച്ച് എടുക്കുക.

ഒരു ബൗളിലേക്ക് ടൂട്ടി ഫ്രൂട്ടി , ഒരു സ്പൂണ്‍ മൈദ എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് തയാറാക്കിയ മാവില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

Also Read : റിമൂവറിനോട് പറയാം ഗുഡ്‌ബൈ ! മുഖത്തെ മേക്കപ്പ് റിമൂവ് ചെയ്യാന്‍ വീട്ടിലെ ഈ സാധനങ്ങള്‍ മാത്രം മതി

ഈ മാവ് ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് പ്രീ ഹീറ്റഡ് അവ്‌നില്‍ 180 ഡിഗ്രിയില്‍ ല്‍ 25 – 30 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.

ബേക്ക് ചെയ്‌തെടുത്ത കേക്ക് ചെറുതായി റസ്‌കിന്റെ ആകൃതിയില്‍ മുറിക്കുക. ഇത് ഒരു ബേക്കിങ് ട്രേയില്‍ നിരത്തുക.

ഇത് വീണ്ടും 150 ഡിഗ്രിയില്‍ 15 – 20 മിനിറ്റ് ഒരു വശം ബേക്ക് ചെയ്‌തെടുക്കുക.

മറുവശവും 150 ഡിഗ്രിയില്‍ 15 – 20 ബേക്ക് ചെയ്‌തെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News